Wednesday, October 21, 2020

           പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ 12 -10 -20 തിങ്കളാഴ്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചു.
           ഓൺലൈൻ ആയി നടന്ന പരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എളേറ്റിൽ.ജി.എം.യു.പി സ്കൂളിലെ അധ്യാപകരും, പി.ടി.എ.അംഗങ്ങളും, ജനപ്രതിനിധികളും പങ്കെടുത്തു.
സ്കൂൾ തല പ്രഖ്യാപനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.ശ്രീ.എൻ.സി.ഉസ്സയിൻ മാസ്റ്റർ നിർവ്വഹിച്ചു.

 


        എൽ പി വിഭാഗം വിദ്യാർത്ഥികൾക്കുള്ള "വഴികാട്ടി" വർക്ക് ഷീറ്റ് പഞ്ചായത്ത് തല  വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ സി ഉസൈൻ മാസ്റ്റർ എളേറ്റിൽ ജി എം യു പി സ്കൂൾ വിദ്യാർത്ഥിനിക്ക് നൽകി നിർവഹിച്ചു. വാർഡ് മെമ്പർ ആഷിക് റഹ്മാൻ, ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ, സി ആർ സി കോർഡിനേറ്റർ അബ്ദുൽ ഖയ്യൂം, പ്രജില കുമാരി ടീച്ചർ എന്നിവർ പങ്കെടുത്തു. 



     ഓണാഘോഷം 2020

        ജി .എം.യു പി സ്കൂൾ എളേറ്റിൽ 2020 - 21 വർഷത്തെ ഓണാഘോഷം , ആഗസ്റ്റ് 30, 31 തിയ്യതികളിലായി നടന്നു. കൊ വിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ ഒന്നിച്ചു ചേർന്ന് ഓണം ആഘോഷിക്കാൻ സാധിക്കാതെ വന്നതിനാൽ ഓണവുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളുടെ വീഡിയോ വിദ്യാർത്ഥികൾ അയച്ചു തരികയും അതിൽ മികച്ചവ രണ്ടു ദിവസങ്ങളിലായി സ്കൂൾ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുകയും  ചെയ്തു.ഓണവില്ല് എന്ന് പേരു നൽകിയ പരിപാടിയിൽ അതിഥികളായത് ശ്രീ. ജലീൽ.പരപ്പനങ്ങാടിയും ശ്രീ. വിനോദ് പാലങ്ങാടുമാണ്. ഓണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും അധ്യാപകരും നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു. ഓണത്തിൻ്റെ പ്രാധാന്യം , ഐതിഹ്യം , ഓണപ്പൂക്കളം , ഓണസ്സദ്യ , ഓണത്തെയ്യം , ഓണക്കളികൾ , ഓണപ്പാട്ടുകൾ എന്നിങ്ങനെ ഓണപ്പെരുമ വിളിച്ചോതുന്ന നിരവധി പരിപാടികൾ ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ചു.




ഇ മാഗസിൻ ഉദ്‌ഘാടനം


ഇ മാഗസിൻ ഉദ്‌ഘാടനംപ്രശസ്ത ഗാന രചയിതാവും ഗായകനുമായ ഫസൽ കൊടുവള്ളി നിർവഹിച്ചു

Tuesday, October 20, 2020

  ശാസ്ത്ര ക്ലബ്ബ്‌ ഉത്ഘാടനം

                ജി എം യു പി സ്കൂൾ എളേറ്റിൽ ശാസ്ത്ര ക്ലബ്ബ്‌ ഉത്ഘാടനം ശാസ്ത്രാധ്യാപകനും കാസർഗോഡ് ജില്ലാ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ ശ്രീ. പ്രദീപ് കൊടക്കാട് (ഓൺലൈ ൻ)നിർവഹിച്ചു.

              ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. എൻ കെ മുഹമ്മദ്, എം വി അനിൽ കുമാർ, വി കെ മുഹമ്മദലി, കെ അബ്ദുൽ ലത്തീഫ്, സിജില ടീച്ചർ, ഹൈഫ ഫാത്തിമ, എം ടി അബ്ദുസ്സലിം എന്നിവർ ആശംസകൾ നേർന്നു. ക്ലബ് കൺവീനർ ഷീല സ്വാഗതവും എം സുജാത നന്ദിയും പറഞ്ഞു

            കുട്ടികളിൽ കൗതുകവും ശാസ്ത്രചിന്തയും ഉണ്ടാക്കുന്ന ലഘു പരീക്ഷണങ്ങളിലൂടെ നടത്തിയ ഉദ്ഘാടനം ശ്രദ്ധേയമായി.


                                                         ശാസ്ത്ര ക്ലബ്ബ്‌ ഉത്ഘാടനം


 

അധ്യാപക ദിനം സമുചിതമായി ആചരിച്ചു.
 
             എളേറ്റിൽ: എളേറ്റിൽ .ജി.എം.യു.പി.സ്കൂളിൽ സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം "സാദരം" വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ 'ശ്രീ.എം.അബ്ദുൽ ഷുക്കൂറിൻ്റെ അധ്യക്ഷതയിൽ പരിപാടികൾ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീമതി. വി. പി. മിനി ഉദ്ഘാടനം ചെയ്തു.പ്രശസ്ത കവിയും, കോഴിക്കോട് ആകാശവാണി നിലയത്തിലെ മുൻ പ്രോഗ്രാം എക്സിക്യുട്ടീവും, പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ .പി .പി .ശ്രീധരനുണ്ണി അധ്യാപക ദിന സന്ദേശം നൽകി.
           കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ .വി.മുരളീകൃഷ്ണൻ, മുൻ പ്രധാനാധ്യാപകൻ ശ്രീ പി.ടി.മൊയ്തീൻ കുട്ടി, സ്ക്കൂളിലെ സീനിയർ അധ്യാപകരായ ശ്രീ.വി.കെ.മുഹമ്മദലി, ശ്രീ.കെ.അബ്ദുൽ ലത്തീഫ്, വിദ്യാർത്ഥി പ്രതിനിധി ദിലു  എന്നിവർ അധ്യാപകരുമായി സംവദിച്ചു.എല്ലാ അധ്യാപകരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
           കുട്ടികൾക്കായും വിവിധ പരിപാടികൾ ഒരുക്കിയിരുന്നു.കുട്ടി അധ്യാപകർ തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആശംസാ കാർഡുകൾ നിർമ്മിച്ചും, സന്ദേശങ്ങളയച്ചും പ്രിയ കുട്ടികൾ തങ്ങളുടെ അധ്യാപകരോടുള്ള സ്നേഹബഹുമാനങ്ങൾ പങ്കുവെച്ചു.
      സ്റ്റാഫ് സെക്രട്ടറി ശ്രീ.എം.വി അനിൽകുമാർ സ്വാഗതവും, എസ്.ആർ.ജി.കൺവീനർ (എൽ.പി) ശ്രീമതി.ഇ.പി. പുഷപവല്ലി നന്ദിയും പറഞ്ഞു.

 അധ്യാപക ദിനം 2020

01-06-2021