Monday, November 28, 2011

ഇരട്ട ഓവറോള്‍

 സബ്ജില്ല കലോത്സവത്തില്‍  ജനറല്‍ വിഭാഗത്തിലും അറബികിലും ഓവറോള്‍ കിരീടം നേടി ജി എം യു പി എസ് എളെറ്റില്‍ വീണ്ടും  ചരിത്രം കുറിച്ചു.ജനറല്‍ വിഭാഗത്തില്‍ പങ്കെടുത്ത 15 ഇനത്തില്‍ 14 ഇനത്തിലും എ ഗ്രേഡ്  നേടിയാണ്‌ ഈ ഉജ്ജ്വല വിജയം നേടിയത് .എല്‍ പി വിഭാഗം അറബികില്‍ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനു തന്നെ .അനുമോദനയോഗത്തില്‍ കിഴക്കോത്ത്പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍ ,വാര്‍ഡ്‌ മെമ്പര്‍ മനോജ്‌ ,ഹെട്മാസ്ടര്‍ പി .പി.സ്കറിയ ,ജെനറല്‍ കണ്വീനര്‍ ദിലീപ് മാസ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .വിജയികള്‍ക്കുള്ള സര്ട്ടിഫിക്കെട്ടുകളും ട്രോഫികളും  വൈസ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍ വിതരണം ചെയ്തു .                                                                  
ഓവറോള്‍ നേടിയ സ്കൂള്‍ ടീം 


പഞ്ചായത്ത്‌ ഭാരവാഹികള്‍ വിദ്യാലയം സന്ദര്‍ശിച്ചു

  ഘടക സ്ഥാപനങ്ങളുംമായുള്ള ബന്ധം മെച്ചപ്പെടുത്തല്‍  ,സദ്ഭരണം ,സുഗമമായ ഓഫീസ് മാനെജ്മെന്റ്  തുടങ്ങിയ ലക്ഷ്യത്തോടെ കിഴക്കോത്ത് പഞ്ചായത്ത്‌ അംഗങ്ങളും  സെക്രടറിയും  സ്കൂള്‍ സന്ദര്‍ശിച്ചു.ഇതോടനുബന്ധിച്ച്  നടന്ന യോഗത്തില്‍ പ്രസിന്റ്റ്  യു.പി നഫീസ ,വൈസ് പ്രസിന്റ്റ് കെ .അബ്ദുറഹിമാന്‍ ,സ്റ്റാന്‍ണ്ടിംഗ്  കമ്മിറ്റി അധ്യക്ഷന്‍മാരായ റംല ,വനജ ,കുഞ്ഞായന്കുട്ടി മാസ്ടര്‍,പഞ്ചായത്ത്‌ സെക്രടറി   ജൈസന്‍ ,ഹട്മാസ്ടര്‍ പി .പി. സ്കറിയ തുടങ്ങിയവര്‍ സംസാരിച്ചു.സ്കൂളിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന്‍ കളിസ്ഥലം ,മാലിന്യ ശുദ്ധീകരണ പ്ലാന്റ് ,പുകയില്ലാത്ത അടുപ്പ്‌ ,സ്ക്കൂള്‍ ബസ്‌  തുടങ്ങിയ ആവശ്യങ്ങള്‍ ചച്ചയില്‍ ഉന്നയിക്കപ്പെട്ടു.ഫണ്ടിന്ടെ ലഭ്യത ക്കനുസരിച്ച്  തീരുമാനമെടുക്കാമെന്ന്  പ്രസിന്റ്റ് അറിച്ചു. 

യോഗത്തില്‍  പഞ്ചായത്ത്‌  പ്രസിഡന്റ്റ്  യു.പി നഫീസ  സംസാരിക്കുന്നു 

                            കൂടുതല്‍ ഫോട്ടോകള്‍ ഇവടെ

Monday, November 14, 2011

കായികമേളയില്‍ ചരിത്രവിജയം

         സബ്ജില്ല  കായികമേളയില്‍  തിളക്കമാര്‍ന്ന  പ്രകടനം  കാഴ്ച  വെക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ്  അധ്യാപകരും   വിദ്യാര്‍ഥികളും.ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍  തലനാരിഴക്കുള്ള വ്യത്യാസത്തിനാണ്  ഓവര്‍ ആള്‍  ചാപ്യന്ഷിപ്  നഷ്ടമായത് . രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നെങ്കിലും യു പി കിഡിസ്(പെണ്‍കുട്ടികള്‍) ഓവര്‍ ഓളും എല്‍ പി കിഡിസ് (ബോയ്സ് ) രണ്ടാം സ്ഥാനവും നമുക്കുണ്ട് . കൂടാതെ എല്‍പി വിഭാഗം കിഡിസില്‍ ആണ്‍കുട്ടികളുടെയും പെണ്കുട്ടികെളുടെയും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നാം നേടി .കായിക അധ്യാപികയായ സുജാത ട്ടീച്ചറുടെ ചിട്ടയായ പരിശീലനമാണ് തിളക്കമാര്‍ന്ന  ഈ  വിജയം  സമ്മാനിച്ചത്‌ .

                     യു പി കിഡിസ്(പെണ്‍കുട്ടികള്‍) ഓവര്‍ ഓള്‍  ടീം 
                            
                      കൂടുതല്‍ ഫോടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
                     

Thursday, November 10, 2011

വിദ്യാരംഗം ചാമ്പ്യന്‍ഷിപ്പോടെ വിജയത്തേരോട്ടം തുടങ്ങി

  കൊടുവള്ളി സബ്ജില്ല വിദ്യാരംഗം സാഹിത്യോല്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടി ജി എം യു പി എസ് എളേറ്റില്‍  ഒന്നാം സ്ഥാനത്തെത്തി .സബ്ജില്ല ഗണിതശാത്രമേളയിലും( യു  പി വിഭാഗം ) ഓവറോള്‍ ചാമ്പ്യന്‍ഷിപ്  ളേറ്റിലിനുതന്നെ.എല്‍ പി വിഭാഗം ഗണിതമേളയില്‍ രണ്ടാം സ്ഥാനവും നേടാന്‍  കഴിഞ്ഞു . പ്രവൃര്‍ത്തി പരിചയമേയില്‍ എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും രണ്ടാം സ്ഥാനം ഈ വിദ്യാലയത്തിനു തന്നെ.ഐ ടി മേളയിലെ  മൂന്നു മത്സരയിനത്തിലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടാനും കഴിഞ്ഞു .സാമൂഹ്യ ശാസ്ത്ര മേളയിലും തിളക്കമാര്‍ന്ന വിജയമുണ്ട് .


വിദ്യാരംഗം സാഹിത്യോല്സവത്തില്‍   ഓവറോള്‍ ചാമ്പ്യന്‍ഷിപ്  നേടിയ ടീം



ഗണിതശാത്രമേളയില്‍ ( യു  പി വിഭാഗം ) ഓവറോള്‍ ചാമ്പ്യന്‍ഷിപ്  നേടിയ ടീം 




Sunday, November 6, 2011

ഹൃദ്യമായ ബലിപെരുന്നാള്‍ ആശംസകള്‍


.

01-06-2021