Friday, December 5, 2014

എല്ലാ ഓവറോളുകളും ജി. എം . യു. പി . എസ് എളേറ്റിലിനു സ്വന്തം

                 

                   കൊടുവള്ളി  സബ് ജില്ലാ കലോത്സവത്തിൽ  എല്ലാ  ഓവറോളുകളും  സ്വന്തമാക്കി  ജി. എം . യു.പി .  എസ്  എളേറ്റിൽ ചരിത്രത്തിൽ  തുല്യതയില്ലാത്ത   വിജയം  കൈവരിച്ചു .എൽപി ,യുപി  (ജനറൽ  ) എൽപി ,യുപി(അറബിക് ),സംസ്കൃതോൽസവം  എന്നീ  അഞ്ചിനങ്ങളിലും   ഓവറോളുകൾ   നമ്മുടെ  വിദ്യാലയത്തിന്  തന്നെ .


Sunday, August 17, 2014


                                 സ്വാതന്ത്ര്യദിന ആഘോഷം 2014

                                   ജെ ആർ സി  മാസ് ഡ്രിൽ 
                                                          
                             

Sunday, December 9, 2012

ഓവറോള്‍ കിരീടം ജി എം യു പി സ്കൂള്‍ എലേറ്റിലിന്

              

                മത്സരിച്ച ഇനങ്ങളിലെല്ലാം എ ഗ്രേഡു   നേടി തുടര്‍ച്ചയായി  രണ്ടാം  വര്‍ഷവും ജി എം യു പി സ്കൂള്‍ എലേറ്റില്‍ യു പി വിഭാഗം  ഓവറോള്‍ കിരീടം നിലനിര്‍ത്തി .യു പി വിഭാഗം അറബിക് സാഹിത്യോല്സവത്തില്‍ രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിനാണ്.സംസ്കൃതോല്‍സവത്തില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കാനും  നമുക്ക് കഴിഞ്ഞു.

ഒവറോള്‍  നേടിയ  സ്കൂള്‍  ടീം 
                                        
                                                         കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ
 


 

Monday, November 26, 2012

സബ്ജില്ലാ കായികമേളയില്‍ ചരിത്രവിജയം

ഓവറോള്‍  നേടിയ സ്കൂള്‍  ടീം 
                                                                     
       കൊടുവള്ളി സബ്ജില്ലാ കായികമേളയില്‍ ജി.എം.യു.പി.സ്കൂളിനു ചരിത്രവിജയം .ചിട്ടയായ പരിശീലനത്തിലൂടെ ഈ വര്‍ഷത്തെ യു.പി.വിഭാഗം ഓവറാള്‍ കിരീടം നാം നേടിയെടുത്തു.കുട്ടികളെ പരിശീലിപ്പിക്കാന്‍ ഒരു ഗ്രൌണ്ട് പോലുമില്ല എന്നത് ഈ വിജയത്തിനു മാറ്റുകൂട്ടുന്നു.കയികാധ്യാപകയായ സുജതാട്ടീച്ചറുടെ പരിമിതികളെ നിഷ്പ്രഭമാക്കുന്ന പരിശീലനമാണ് നമ്മെ ഈ  ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്.യു.പി.വിഭാഗം വ്യക്തിഗത ചാമ്പ്യന്‍ഷിപ് 7 E ക്ലാസ്സില്‍ പഠിക്കുന്ന ഫാത്തിമ ഷെറിന്‍.K.W നേടി .
                                                   കൂടുതല്‍  ഫോട്ടോകള്‍  ഇവിടെ 

Monday, November 5, 2012

ഐടിയിലും മാത്സിലും ഓവറോള്‍

                          

കൊടുവള്ളി സബ്ജില്ലാ ശാസ്ത്രോല്‍സവത്തില്‍ ജി .എം .യു .പി സ്കൂള്‍ ,എലേറ്റിലിന്  തിളക്കമാര്‍ന്ന വിജയം .ഐടിയിലും ഗണിതത്തിലും ഓവറാള്‍,പ്രവൃത്തിപരിചയ മേളയില്‍ രണ്ടാം സ്ഥാനം,സാമൂഹ്യശാസ്ത്രത്തിലും ശാസ്ത്രത്തിലും മികവാര്‍ന്ന പ്രകടനം -ഇങ്ങനെ വിജയത്തിളക്കത്തിന് പകിട്ടേകാന്‍  നേട്ടങ്ങള്‍ ഏറെ.
          

            

ഐടിയിലും  മാത്സിലും ഒവറാള്‍  നേടിയ  ടീം 

       കൂടുതല്‍ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്ക്




Thursday, September 20, 2012

സബ്ജില്ലാ ഗെയിംസില്‍ തിളക്കമാര്‍ന്ന വിജയം

സബ്ജില്ലാ ഗെയിംസില്‍  എളേറ്റില്‍ ജി.എം.യു.പി.സ്കൂളിനു തിളക്കമാര്‍ന്ന വിജയം. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ നിന്തല്‍ മത്സരത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ് നമ്മുടെ വിദ്യാലയത്തിനാണ് .ഷാന്ബര്‍ (VII B ),വിഷ്ണു ( VII F ) വൈഷ്ണവ് ( VII F ),മുഹമ്മദ്‌ ഫാരിസ്‌ (  VII F)ശാംജിത്ത് ( VII B).ഫാത്തിമ ഫെബിന്‍ ( VII B ) എന്നിവരാണ്‌ സ്കൂളിനെ പ്രതിനിധീകരിച്ച്  നീന്തല്‍ മത്സരത്തില്‍ പങ്കെടുത്തത് .സബ്ജില്ലാ ചെസ്സ്‌ മത്സരത്തില്‍  രിസ്വാന (VII B ) രണ്ടാം സ്ഥാനം നേടി .

                                               സ്കൂള്‍  ഗയിംസ് ടീം