Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts
Monday, January 9, 2012
ജെ.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ്.
Monday, November 28, 2011
ഇരട്ട ഓവറോള്‍
സബ്ജില്ല കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തിലും അറബികിലും ഓവറോള്‍ കിരീടം നേടി ജി എം യു പി എസ് എളെറ്റില്‍ വീണ്ടും ചരിത്രം കുറിച്ചു.ജനറല്‍ വിഭാഗത്തില്‍ പങ്കെടുത്ത 15 ഇനത്തില്‍ 14 ഇനത്തിലും എ ഗ്രേഡ് നേടിയാണ് ഈ ഉജ്ജ്വല വിജയം നേടിയത് .എല്‍ പി വിഭാഗം അറബികില്‍ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനു തന്നെ .അനുമോദനയോഗത്തില്‍ കിഴക്കോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍ ,വാര്‍ഡ് മെമ്പര്‍ മനോജ് ,ഹെട്മാസ്ടര്‍ പി .പി.സ്കറിയ ,ജെനറല്‍ കണ്വീനര്‍ ദിലീപ് മാസ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .വിജയികള്‍ക്കുള്ള സര്ട്ടിഫിക്കെട്ടുകളും ട്രോഫികളും വൈസ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍ വിതരണം ചെയ്തു .
പഞ്ചായത്ത് ഭാരവാഹികള്‍ വിദ്യാലയം സന്ദര്‍ശിച്ചു
ഘടക സ്ഥാപനങ്ങളുംമായുള്ള ബന്ധം മെച്ചപ്പെടുത്തല്‍ ,സദ്ഭരണം ,സുഗമമായ ഓഫീസ് മാനെജ്മെന്റ് തുടങ്ങിയ ലക്ഷ്യത്തോടെ കിഴക്കോത്ത് പഞ്ചായത്ത് അംഗങ്ങളും സെക്രടറിയും സ്കൂള്‍ സന്ദര്‍ശിച്ചു.ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ്റ് യു.പി നഫീസ ,വൈസ് പ്രസിഡന്റ്റ് കെ .അബ്ദുറഹിമാന്‍ ,സ്റ്റാന്‍ണ്ടിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ റംല ,വനജ ,കുഞ്ഞായന്കുട്ടി മാസ്ടര്‍,പഞ്ചായത്ത് സെക്രടറി ജൈസന്‍ ,ഹട്മാസ്ടര്‍ പി .പി. സ്കറിയ തുടങ്ങിയവര്‍ സംസാരിച്ചു.സ്കൂളിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന്‍ കളിസ്ഥലം ,മാലിന്യ ശുദ്ധീകരണ പ്ലാന്റ് ,പുകയില്ലാത്ത അടുപ്പ് ,സ്ക്കൂള്‍ ബസ് തുടങ്ങിയ ആവശ്യങ്ങള്‍ ചച്ചയില്‍ ഉന്നയിക്കപ്പെട്ടു.ഫണ്ടിന്ടെ ലഭ്യത ക്കനുസരിച്ച് തീരുമാനമെടുക്കാമെന്ന് പ്രസിഡന്റ്റ് അറിച്ചു.
Monday, November 14, 2011
കായികമേളയില്‍ ചരിത്രവിജയം
സബ്ജില്ല കായികമേളയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ തലനാരിഴക്കുള്ള വ്യത്യാസത്തിനാണ് ഓവര്‍ ആള്‍ ചാപ്യന്ഷിപ് നഷ്ടമായത് . രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നെങ്കിലും യു പി കിഡിസ്(പെണ്‍കുട്ടികള്‍) ഓവര്‍ ഓളും എല്‍ പി കിഡിസ് (ബോയ്സ് ) രണ്ടാം സ്ഥാനവും നമുക്കുണ്ട് . കൂടാതെ എല്‍പി വിഭാഗം കിഡിസില്‍ ആണ്‍കുട്ടികളുടെയും പെണ്കുട്ടികെളുടെയും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നാം നേടി .കായിക അധ്യാപികയായ സുജാത ട്ടീച്ചറുടെ ചിട്ടയായ പരിശീലനമാണ് തിളക്കമാര്‍ന്ന ഈ വിജയം സമ്മാനിച്ചത് .
യു പി കിഡിസ്(പെണ്‍കുട്ടികള്‍) ഓവര്‍ ഓള്‍ ടീം
കൂടുതല്‍ ഫോടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
യു പി കിഡിസ്(പെണ്‍കുട്ടികള്‍) ഓവര്‍ ഓള്‍ ടീം
കൂടുതല്‍ ഫോടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Thursday, November 10, 2011
വിദ്യാരംഗം ചാമ്പ്യന്‍ഷിപ്പോടെ വിജയത്തേരോട്ടം തുടങ്ങി
കൊടുവള്ളി സബ്ജില്ല വിദ്യാരംഗം സാഹിത്യോല്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടി ജി എം യു പി എസ് എളേറ്റില്‍ ഒന്നാം സ്ഥാനത്തെത്തി .സബ്ജില്ല ഗണിതശാത്രമേളയിലും( യു പി വിഭാഗം ) ഓവറോള്‍ ചാമ്പ്യന്‍ഷിപ് എളേറ്റിലിനുതന്നെ.എല്‍ പി വിഭാഗം ഗണിതമേളയില്‍ രണ്ടാം സ്ഥാനവും നേടാന്‍ കഴിഞ്ഞു . പ്രവൃര്‍ത്തി പരിചയമേളയില്‍ എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും രണ്ടാം സ്ഥാനം ഈ വിദ്യാലയത്തിനു തന്നെ.ഐ ടി മേളയിലെ മൂന്നു മത്സരയിനത്തിലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടാനും കഴിഞ്ഞു .സാമൂഹ്യ ശാസ്ത്ര മേളയിലും തിളക്കമാര്‍ന്ന വിജയമുണ്ട് .
വിദ്യാരംഗം സാഹിത്യോല്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ ടീം
ഗണിതശാത്രമേളയില്‍ ( യു പി വിഭാഗം ) ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ ടീം
Wednesday, October 12, 2011
ഓഡിറ്റോറിയം ഉദ്‌ഘാടനം
എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്കൂള്‍ ഓഡിറ്റോറിയം ഉദ്‌ഘാടനം കൊടുവള്ളി നിയോജകമണ്ഡലം എം. ല്‍ .എ വി .എം .ഉമ്മര്‍ മാസ്ടര്‍ നിര്‍വഹിച്ചു. സ്ക്കൂള്‍ ചരിത്രം (പടവുകള്‍ ) ജില്ല പഞ്ചായത്ത് മെമ്പര്‍ ഷറഫുന്നിസ ടീച്ചര്‍ പ്രകാശനം ചെയ്തു. ശ്രീമതി .പി.ഗൌരി ,ശ്രീ .കെ .ആലി,ശ്രീ .കെ .മുഹമ്മദ് ,ശ്രീമതി സുഹ്റ ആഷിഖ് ,ശ്രീ .ടി .എം .അബദുല്‍ മജീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .ഹെഡ്മാസ്റ്റര്‍ പി .പി .സ്കറിയ സ്വാഗതവും പി .ടി .എ പ്രസിഡന്റ്റ് പി സുധാകരന്‍ നന്ദിയും പറഞ്ഞു. ഓഡിറ്റോറിയത്തിലെ സൌണ്ട് സിസ്റ്റം ഒരിക്കിയിരിക്കുന്നത് പി .ടി .എ ആണ് .
Tuesday, October 11, 2011
അക്വാടിക് ചാമ്പ്യന്മാര്‍
സബ് ജില്ലാ അക്വാടിക് മത്സരത്തില്‍ സബ് ജുനിയര്‍(ഗേള്‍സ് ) വിഭാഗത്തില്‍ ജി എം യു പി എസ് എളെറ്റില്‍ ഓവറാള്‍ ചാമ്പ്യന്മാരയി .ഷാന ജാസ്മിന്‍ .ഓ.പി (VII.A ),അജിഷ (VII.D ),മുബീന ഇ .കെ .(VII.D),അബ്ദുല്‍ ബാസിത് (VI.B ) എന്നിവരാണ് ഈ വിജയം നേടിത്തന്നത് .
Tuesday, August 16, 2011
സ്വാതന്ത്ര്യദിന പരിപാടികള്‍
ഹെഡ്മാസ്ടര്‍ പി.പിസ്കറിയ അസ്സംബ്ലിയില്‍ വെച്ച് ദേശിയ പതാക ഉയര്‍ത്തി . പി.ടി.എ പ്രസിഡന്റ്റ് സുധാകരനും അബ്ദുല്‍ ശക്കൂര്‍ മാസ്ട്റും ആശംസകള്‍ നേര്‍ന്നു . ജെ .ര്‍.സി കുട്ടികളുടെ ആഭിമുഖ്യത്തില്‍ നടന്ന മാസ്സ് ഡ്രില്‍ ആയിരുന്നു അടുത്ത ഇനം.ഡ്രിലിനു സുജാത ടീച്ചര്‍ നേത്‌ര്‍ത്വം നല്‍കി.തുടര്‍ന്ന് സ്വാതന്ത്ര്യദിനറാലിയും സ്വാതന്ത്ര്യദിനക്വിസും സംഘടിപ്പിച്ചു. ക്വസ് ആലികോയസര്‍ നായിച്ചു. വിജയികള്‍ക്ക് സമ്മാനവിതരണവും നടന്നു.
Subscribe to:
Posts (Atom)