Monday, January 9, 2012

ജെ.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ്.



  സ്കൂള്‍ യുണിറ്റ്‌ ജെ.ആര്‍.സി കേഡറ്റ്കള്‍ക്കുവേണ്ടി ഏകദിന പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്‍റെ  ഉല്‍ഘാടനം ജില്ലാ കണ്‍വീനര്‍ രാജേന്ദ്രകുമാര്‍ സര്‍ നിര്‍വഹിച്ചു..ഹെഡ്മാസ്റ്റര്‍  പി.പി.സ്കറിയ അധ്യക്ഷം വഹിച്ചു. ടി.പി.അബൂബക്കര്‍,ഒ,പി.കോയ,ഷാഹിദ്‌,എം.ടി.സലിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.യുണിറ്റ് കണ്‍വീനര്‍ ശക്കുര്‍ സര്‍ സ്വാഗതവും ഹന്ന മറിയം നന്ദിയും പറഞ്ഞു ’ജെ.ആര്‍.സി എന്ത്? എന്തിന്‌?’’ എന്ന വിഷയത്തെ അധികരിച്ച് ശ്രീമതി അജിത ടീച്ചര്‍ ക്ലാസ്സെടുത്തു.''അടുക്കളയിലെ രസതന്ത്രം''എന്ന വിഷയത്തെ ആസ്പദമാക്കി പുഷ്പരാജന്‍.വി,മൊയ്തീന്‍ മാസ്റ്റര്‍.യു  എന്നിവര്‍ ചേര്‍ന്ന് പഠനര്‍ഹാവും രസകരവുമായ ക്ലാസ് നയിച്ചു . തുടര്‍ന്ന് വേലായുധന്‍ മാസ്റ്റര്‍ കാക്കൂര്‍ ''ആടാം പാടാം''എന്ന സെഷന്‍ കൈകാര്യം ചെയ്തു .കുട്ടികള്‍ക്ക് ഏറെ അനുഭവം പകര്‍ന്നുനല്‍കിയ ക്യാമ്പ് വകുന്നേരം അഞ്ചുമണിക്ക് അവസാനിച്ചു . 
ശ്രീമതി അജിത ടീച്ചര്‍ ക്ലാസ് എടുക്കുന്നു 
കൂടുതല്‍ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

01-06-2021