ഘടക സ്ഥാപനങ്ങളുംമായുള്ള ബന്ധം മെച്ചപ്പെടുത്തല്‍ ,സദ്ഭരണം ,സുഗമമായ ഓഫീസ് മാനെജ്മെന്റ് തുടങ്ങിയ ലക്ഷ്യത്തോടെ കിഴക്കോത്ത് പഞ്ചായത്ത് അംഗങ്ങളും സെക്രടറിയും സ്കൂള്‍ സന്ദര്‍ശിച്ചു.ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ്റ് യു.പി നഫീസ ,വൈസ് പ്രസിഡന്റ്റ് കെ .അബ്ദുറഹിമാന്‍ ,സ്റ്റാന്‍ണ്ടിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ റംല ,വനജ ,കുഞ്ഞായന്കുട്ടി മാസ്ടര്‍,പഞ്ചായത്ത് സെക്രടറി ജൈസന്‍ ,ഹട്മാസ്ടര്‍ പി .പി. സ്കറിയ തുടങ്ങിയവര്‍ സംസാരിച്ചു.സ്കൂളിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന്‍ കളിസ്ഥലം ,മാലിന്യ ശുദ്ധീകരണ പ്ലാന്റ് ,പുകയില്ലാത്ത അടുപ്പ് ,സ്ക്കൂള്‍ ബസ് തുടങ്ങിയ ആവശ്യങ്ങള്‍ ചച്ചയില്‍ ഉന്നയിക്കപ്പെട്ടു.ഫണ്ടിന്ടെ ലഭ്യത ക്കനുസരിച്ച് തീരുമാനമെടുക്കാമെന്ന് പ്രസിഡന്റ്റ് അറിച്ചു.
No comments:
Post a Comment