Tuesday, October 20, 2020

 

അധ്യാപക ദിനം സമുചിതമായി ആചരിച്ചു.
 
             എളേറ്റിൽ: എളേറ്റിൽ .ജി.എം.യു.പി.സ്കൂളിൽ സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം "സാദരം" വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ 'ശ്രീ.എം.അബ്ദുൽ ഷുക്കൂറിൻ്റെ അധ്യക്ഷതയിൽ പരിപാടികൾ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീമതി. വി. പി. മിനി ഉദ്ഘാടനം ചെയ്തു.പ്രശസ്ത കവിയും, കോഴിക്കോട് ആകാശവാണി നിലയത്തിലെ മുൻ പ്രോഗ്രാം എക്സിക്യുട്ടീവും, പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ .പി .പി .ശ്രീധരനുണ്ണി അധ്യാപക ദിന സന്ദേശം നൽകി.
           കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ .വി.മുരളീകൃഷ്ണൻ, മുൻ പ്രധാനാധ്യാപകൻ ശ്രീ പി.ടി.മൊയ്തീൻ കുട്ടി, സ്ക്കൂളിലെ സീനിയർ അധ്യാപകരായ ശ്രീ.വി.കെ.മുഹമ്മദലി, ശ്രീ.കെ.അബ്ദുൽ ലത്തീഫ്, വിദ്യാർത്ഥി പ്രതിനിധി ദിലു  എന്നിവർ അധ്യാപകരുമായി സംവദിച്ചു.എല്ലാ അധ്യാപകരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
           കുട്ടികൾക്കായും വിവിധ പരിപാടികൾ ഒരുക്കിയിരുന്നു.കുട്ടി അധ്യാപകർ തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആശംസാ കാർഡുകൾ നിർമ്മിച്ചും, സന്ദേശങ്ങളയച്ചും പ്രിയ കുട്ടികൾ തങ്ങളുടെ അധ്യാപകരോടുള്ള സ്നേഹബഹുമാനങ്ങൾ പങ്കുവെച്ചു.
      സ്റ്റാഫ് സെക്രട്ടറി ശ്രീ.എം.വി അനിൽകുമാർ സ്വാഗതവും, എസ്.ആർ.ജി.കൺവീനർ (എൽ.പി) ശ്രീമതി.ഇ.പി. പുഷപവല്ലി നന്ദിയും പറഞ്ഞു.

 അധ്യാപക ദിനം 2020

No comments:

01-06-2021