ശാസ്ത്ര ക്ലബ്ബ് ഉത്ഘാടനം
ജി എം യു പി സ്കൂൾ എളേറ്റിൽ ശാസ്ത്ര ക്ലബ്ബ് ഉത്ഘാടനം ശാസ്ത്രാധ്യാപകനും കാസർഗോഡ് ജില്ലാ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ ശ്രീ. പ്രദീപ് കൊടക്കാട് (ഓൺലൈ ൻ)നിർവഹിച്ചു.
ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. എൻ കെ മുഹമ്മദ്, എം വി അനിൽ കുമാർ, വി കെ മുഹമ്മദലി, കെ അബ്ദുൽ ലത്തീഫ്, സിജില ടീച്ചർ, ഹൈഫ ഫാത്തിമ, എം ടി അബ്ദുസ്സലിം എന്നിവർ ആശംസകൾ നേർന്നു. ക്ലബ് കൺവീനർ ഷീല സ്വാഗതവും എം സുജാത നന്ദിയും പറഞ്ഞു
കുട്ടികളിൽ കൗതുകവും ശാസ്ത്രചിന്തയും ഉണ്ടാക്കുന്ന ലഘു പരീക്ഷണങ്ങളിലൂടെ നടത്തിയ ഉദ്ഘാടനം ശ്രദ്ധേയമായി.
ശാസ്ത്ര ക്ലബ്ബ് ഉത്ഘാടനം
No comments:
Post a Comment