Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Saturday, July 14, 2012

കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം

                     ( ഐ. ടി പഠനത്തിനു  കൂടുതല്‍ സൗകര്യം ) 

                                                               കോഴിക്കോട് എം. പി  ശ്രീ എം .കെ രാഘവന്‍റെയും  കൊടുവള്ളി  എം.എല്‍.... .എ  ശ്രീ  വി .എം  ഉമ്മര്‍ മാസറ്ററുടെയും  പ്രാദേശിക വികസനഫണ്ടുകളില്‍നിന്നു  എളേറ്റില്‍ ജി.എം.യു. പി  സ്ക്കൂളിനു  അനുവദിച്ച  കമ്പ്യൂട്ടറുകളുടെ  ഉദ്ഘാടനം  ശ്രീ വി. എം ഉമ്മര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു . ഈ അക്കാദമിക വര്‍ഷത്തെ പ്രോജറ്റുകള്‍  കിഴക്കോത്ത്  പഞ്ചായത്ത് സ്റ്റാണ്ടിഗ്  കമ്മിറ്റി ചെയര്‍ പേഴ്സന്‍  ശ്രീമതി റംല  മാക്കാട്ടുപോയില്‍  ഉദ്ഘാടനം ചെയ്തു .സൗജന്യ യുണിഫോം വിതരണ ഉദ്ഘാടനം  കൊടുവള്ളി   ബി. പി. ഒ  ശ്രീ  മുഹമ്മദ്‌ അഷ്‌റഫ്‌ എ. പി നിര്‍വഹിച്ചു .കിഴക്കോത്ത്  പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീമതി  സി. ടി വനജ  ആധ്യക്ഷത  വഹിച്ച ചടങ്ങില്‍ വാര്‍ഡ്‌ മെമ്പര്‍ സുഹ്റ ആഷിക് ,പി ടി എ പ്രസിഡണ്ട്  സമദ് വട്ടോളി ,സിനിയര്‍  അസിസ്റ്റന്റ്‌  അബ്ദുല്‍ ശക്കൂര്‍ മാസ്റ്റര്‍  തുടങ്ങിയവര്‍  ആശംസകള്‍ നേര്‍ന്നു .ഹെഡ്മാസ്റ്റര്‍  പി .പി സ്കറിയ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി വി. കെ മുഹമ്മദലി  നന്ദിയും പറഞ്ഞു . 


                   കൂടുതല്‍ ഫോടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Friday, June 8, 2012

നൂറ്റിപ്പതിമൂന്നാം വാര്‍ഷികത്തിന്‍റെ നിറവില്‍ പ്രവേശനോല്‍സവം




        പുത്തനുടുപ്പും ബാഗും കുടയുമായെത്തിയ  കൂട്ടുകാര്‍ക്കെല്ലാം ഏറെ ഹൃദ്യമായി ഈ വര്‍ഷത്തെ പ്രവേശനോല്‍സവം .സ്കൂളിന്‍റെ നൂറ്റിപ്പതിമൂന്നാം വാര്‍ഷികത്തിന്റെ  പ്രതീകമായി പ്രവേശനകവടത്തില്‍ത്തന്നെ നൂറ്റിപ്പതിമ്മൂന്ന് ത്രിവര്‍ണ്ണ ഹൈഡ്രജന്‍ ബലൂണുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു .കുട്ടികള്‍ക്ക് കൌതുകവും ആവേശവും ഉണര്‍ത്തുന്ന ഒരു ദ്രിശ്യവിരുന്നായിരുന്നു ഇത് .സ്കൂള്‍ പരിസരവും ക്ലാസ്സ്മുറികളും തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. വഡാഫോണ്‍ കോമഡി ടീം  അവതരിപ്പിച്ച മിമിക്രിയും ഗാനങ്ങളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച കലാവിരുന്നായി .
            പ്രവേശനോത്സവത്തിന്‍റെ ഔപചാരിക ഉദ്ഘാടനം  വാര്‍ഡ് മെമ്പര്‍ സുഹ്റ ആശിക് നിര്‍വഹിച്ചു .ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ് വനജ മുഖ്യപ്രഭാഷണം നടത്തി.പി ടി എ പ്രസിഡന്‍റ് സമദ്‌ വട്ടോളിയ്ടെ  അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ പി ടി എ പ്രസിഡന്‍റ് കെ സുധാകരന്‍,മുന്‍ ഹെഡ്‌മാസ്റ്റര്‍ ഗോപാലന്‍മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്‌മാസ്റ്റര്‍ പി പി സ്കറിയ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി വി കെ മുഹമദലി നന്ദിയും പറഞ്ഞു. 
                  

Thursday, April 12, 2012

സ്കൂള്‍ വാര്‍ഷികവും ഇംഗ്ലീഷ് ഫെസ്റ്റും

                       സ്കൂള്‍ വാര്‍ഷികവും ഇംഗ്ലീഷ് ഫെസ്റ്റും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തികച്ചും നവ്യാനുഭവമായി .സ്കൂള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലീഷ് ഫെസ്റ്റ് അരങ്ങേറുന്നത് .ഇംഗ്ലീഷ് ഫെസ്റ്റില്‍ ഏറ്റവും ശ്രദ്ധേയമായത് കുട്ടികള്‍ അവതരിപ്പിച്ച സ്കിറ്റുകള്‍ ആയിരുന്നു .വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനയും പുതിയ പഠനരീതിയുടെ മേന്മയും അറീക്കുന്നതയിരുന്നു ഓരോ സ്കിറ്റും . കഥ,കവിത ,ലേഘനം തുടങ്ങിയ രചനാ മത്സരങ്ങളും പദ്യം ചൊല്ലല്‍,പ്രസംഗം ,കഥപറയല്‍ തുടങ്ങിയ സ്റ്റെജിനങ്ങളും ഫെസ്റ്റില്‍ ഉള്‍പെടുത്തിയിരുന്നു .                                                                             
                            വാര്‍ഷികത്തില്‍ സബ്ജില്ലാതലത്തില്‍ വിജയിച്ചതുള്‍പ്പെടെ വിവിധ പരിപാടികള്‍ അവതരിക്കപ്പെട്ടു . എന്‍ പി ഭാസ്കരന്‍ അയനിക്കാടിന്റെ  മാജിക്കും പാവകളിയും കുട്ടികള്‍ക്ക് ഏറെ ഹൃദ്യമായി. 

                            

Thursday, February 16, 2012

സബ്ജില്ലാ സംസ്കൃത സ്കോളര്‍ഷിപ് നേടിയവര്‍

ഗായത്രി  എം എസ്  7D
ഭാഗ്യലക്ഷ്മി
ആരതി .കെ 6F
അഭിന്‍ ചന്ദ്രന്‍ 5E

അളക സാരംഗി 7B
റാഷിത ബാനു  5E
                                                               

Saturday, September 3, 2011

മികവിനുള്ള അംഗീകാരം വീണ്ടും


                വിദ്യാഭ്യാസ  ഉപജില്ലയിലെ ഏറ്റവും നല്ല പി ടി എ ക്കുള്ള  അവാര്‍ഡിന്  ജി. എം .യു. പി സ്കൂള്‍, ളേറ്റില്‍  അര്‍ഹമായി.      വിദ്യാലയത്തിന്റെ  ഭൌതികവും  അക്കാദമികവുമായ  പുരോഗതിക്കുവേണ്ടി പി.ടി.എ  ഏറ്റെടുത്ത്   നടപ്പാക്കിയ  പ്രവര്‍ത്തനങ്ങളാണ്  ഈ  അംഗീകാരം  നേടിക്കൊടുത്തത്. വിദ്യാലയത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം നടന്ന  പ്രവര്‍ത്തനങ്ങളാണ്  ജൂറി വിലയിരുത്തിയത്. സുസജ്ജമായ ഒരു ലാബും  ലൈബ്രറിയും  ഒരുക്കാനും  മുന്ന്  ലക്ഷം രൂപ  ചെലവില്‍ കുടിവെള്ളസംവിധാനം പൂര്‍തീകരിക്കാനും  ഇക്കാലയളവില്‍ പി.ടി.എക്ക്  കഴിഞ്ഞു.  വിദ്യാലയത്തിനുള്ള  അവാര്‍ഡ്   ജില്ലാപഞ്ചായത്ത്  പ്രസിണ്ട്  ശ്രീമതി കാനത്തില്‍  ജമീലയില്‍നിന്നു  പി ടി എ പ്രതിനിധികള്‍ ഏറ്റുവാങ്ങി .       

        post a comment