Monday, August 17, 2020

 

വ്യത്യസ്തമായ പരിപാടികളോടെ സ്വാതന്ത്യദിനം ആഘോഷിച്ചു.

       എളേറ്റിൽ: എളേറ്റിൽ  ജി.എം.യു.പി സ്കൂളിൽ 74 -ാം സ്വാതന്ത്യദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു.

       ഹെഡ്മാസ്റ്റർ ശ്രീ.എം.അബ്ദുൽ ഷുക്കൂർ പതാക ഉയർത്തി. കവിയും ഗാനരചയിതാവുമായ ശ്രീ.രമേശ് കാവിൽ ഉദ്ഘാടനം നിർവഹിച്ചു.ശ്രീ എം.വി.അനിൽകുമാർ സ്വാതന്ത്യദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.പി.ഉസൈൻ മാസ്റ്റർ, എം.പി ടി..ചെയർപേഴ്സൺ ശ്രീമതി റജ്ന കുരുക്കാംപൊയിൽ, എസ്.എം.സി.ചെയർമാൻ ശ്രീ.എം.പി.അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു.

          ആഘോഷ പരിപാടിയുടെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച വെബിനാർ ശ്രദ്ധേയമായി. "സ്വാതന്ത്ര്യാനന്തര ഭാരതം നേരിടുന്ന വെല്ലുവിളികൾ " എന്നതായിരുന്നു വിഷയം. എളേറ്റിൽ എം.ജെ.ഹയർ സെക്കൻ്ററി സ്കൂൾ ചരിത്രാധ്യാപകൻ ശ്രീ.എം..റഊഫ് മാസ്റ്റർ വിഷയം അവതരിപ്പിച്ചു. സി. അബുൽ ജബ്ബാർ മാസ്റ്റർ മോഡറേറ്ററായിരുന്നു. അധ്യാപകരായ എം.ടി.അബ്ദുൽ സലീം, എൻ.പി.മുഹമ്മദ്, .സയീറ, ടി.പി.സിജില വിദ്യാർത്ഥികളായ ഇഷാ ഫാത്തിമ, ഹൈഫ ഫാത്തിമ, ദിയ ഫാത്തിമ, ആദിൽ സൽവാൻ എന്നിവർ വിഷയത്തെ അധികരിച്ച് സംസാരിച്ചു..പി.നൗഷാദ് സ്വാഗതവും എ.കെ.മൂസ്സക്കുട്ടി നന്ദിയും പറഞ്ഞു.

     സ്വാതന്ത്യ സമര ചരിത്ര ക്വിസ്, ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടൽ, പതാക നിർമ്മാണം, പതിപ്പ് നിർമ്മാണം മുതലായവയും ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

 ശ്രീ രമേശ് കാവിൽ  ഉദ്ഘാടന പ്രസംഗം


"സ്വാതന്ത്ര്യാനന്തര ഭാരതം നേരിടുന്ന വെല്ലുവിളികൾ"

സാമൂഹ്യ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച വെബിനാർ 

No comments:

01-06-2021