Friday, June 8, 2012

നൂറ്റിപ്പതിമൂന്നാം വാര്‍ഷികത്തിന്‍റെ നിറവില്‍ പ്രവേശനോല്‍സവം




        പുത്തനുടുപ്പും ബാഗും കുടയുമായെത്തിയ  കൂട്ടുകാര്‍ക്കെല്ലാം ഏറെ ഹൃദ്യമായി ഈ വര്‍ഷത്തെ പ്രവേശനോല്‍സവം .സ്കൂളിന്‍റെ നൂറ്റിപ്പതിമൂന്നാം വാര്‍ഷികത്തിന്റെ  പ്രതീകമായി പ്രവേശനകവടത്തില്‍ത്തന്നെ നൂറ്റിപ്പതിമ്മൂന്ന് ത്രിവര്‍ണ്ണ ഹൈഡ്രജന്‍ ബലൂണുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു .കുട്ടികള്‍ക്ക് കൌതുകവും ആവേശവും ഉണര്‍ത്തുന്ന ഒരു ദ്രിശ്യവിരുന്നായിരുന്നു ഇത് .സ്കൂള്‍ പരിസരവും ക്ലാസ്സ്മുറികളും തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. വഡാഫോണ്‍ കോമഡി ടീം  അവതരിപ്പിച്ച മിമിക്രിയും ഗാനങ്ങളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച കലാവിരുന്നായി .
            പ്രവേശനോത്സവത്തിന്‍റെ ഔപചാരിക ഉദ്ഘാടനം  വാര്‍ഡ് മെമ്പര്‍ സുഹ്റ ആശിക് നിര്‍വഹിച്ചു .ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ് വനജ മുഖ്യപ്രഭാഷണം നടത്തി.പി ടി എ പ്രസിഡന്‍റ് സമദ്‌ വട്ടോളിയ്ടെ  അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ പി ടി എ പ്രസിഡന്‍റ് കെ സുധാകരന്‍,മുന്‍ ഹെഡ്‌മാസ്റ്റര്‍ ഗോപാലന്‍മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്‌മാസ്റ്റര്‍ പി പി സ്കറിയ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി വി കെ മുഹമദലി നന്ദിയും പറഞ്ഞു. 
                  

1 comment:

Muhammedali VK said...

വളരെ നന്നായിട്ടുണ്ട് .അഭിനന്ദനങ്ങള്‍

01-06-2021