വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും നല്ല പി ടി എ ക്കുള്ള അവാര്‍ഡിന് ജി. എം .യു. പി സ്കൂള്‍, എളേറ്റില്‍ അര്‍ഹമായി. വിദ്യാലയത്തിന്റെ ഭൌതികവും അക്കാദമികവുമായ പുരോഗതിക്കുവേണ്ടി പി.ടി.എ ഏറ്റെടുത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് ഈ അംഗീകാരം നേടിക്കൊടുത്തത്. വിദ്യാലയത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം നടന്ന പ്രവര്‍ത്തനങ്ങളാണ് ജൂറി വിലയിരുത്തിയത്. സുസജ്ജമായ ഒരു ലാബും ലൈബ്രറിയും ഒരുക്കാനും മുന്ന് ലക്ഷം രൂപ ചെലവില്‍ കുടിവെള്ളസംവിധാനം പൂര്‍തീകരിക്കാനും ഇക്കാലയളവില്‍ പി.ടി.എക്ക് കഴിഞ്ഞു. വിദ്യാലയത്തിനുള്ള അവാര്‍ഡ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കാനത്തില്‍ ജമീലയില്‍നിന്നു പി ടി എ പ്രതിനിധികള്‍ ഏറ്റുവാങ്ങി .
3 comments:
അഭിനന്ദനങ്ങള്‍
Congratulations to Saleem Master and team !
വളരെ നല്ല പ്രവര്ത്തനങ്ങല് ഇനിയും കാഴ്ചവയ്ക്കുവാനാകട്ടെ അധ്യാപക ദിനാശംസകളോടെ
H M AND TEACHERS GUPS THETTAMALA WAYANAD
Post a Comment