Friday, June 4, 2021
Saturday, November 21, 2020
ശിശുദിനാഘോഷം
ജി.എം.യു പി സ്കൂൾ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കവിയരങ്ങ് സംഘടിപ്പിച്ചു. പരിപാടിയിൽ സ്കൂളിലെ 10 കുട്ടികൾ സ്വന്തമായി എഴുതിയ കവിതകൾ അവതരിപ്പിച്ചു. കവിയരങ്ങിൽ കവി ശ്രീ.പി.പി ശ്രീധരനുണ്ണിയും പങ്കെടുത്തു. നെഹ്റുവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി ശിശുദിന ക്വിസ് നടത്തി. കൂടാതെ നെഹ്റുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രരചന , നെഹ്രുവിന്റെ വേഷം അനുകരണം , കുട്ടികളുടെ ചാച്ചാജി ( പ്രസംഗം) , ഫോട്ടോ ആൽബം തയ്യാറാക്കൽ , നെഹ്രു തൊപ്പി നിർമ്മാണം , 15 ചോദ്യങ്ങളടങ്ങിയ ശിശുദിന ക്വിസ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും കുട്ടികൾക്കായി സംഘടിപ്പിച്ചു.
Friday, November 6, 2020
കേരളപ്പിറവി ദിനാഘോഷം
ജി എം യു പി സ്കൂൾ എളേറ്റിൽ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു. "ഒന്നിച്ചെഴുതാം പുതിയ കേരളം" എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ കൊടുവള്ളി ബി ആർ സി ട്രൈയിനർ ശ്രീമതി ഷൈജ ടീച്ചർ വിഷയാവതരണം നടത്തി. ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫിദൽ വി കെ മോഡറേറ്റർ ആയിരുന്നു.
1 കേരളം: ചരിത്രത്തിൻ്റെ നാൾവഴികളിലൂടെ
2. ഞാൻ അഭിമാനിക്കുന്നു ; എൻ്റെ നാടിൻ്റെ കലാ സാഹിത്യ സാംസ്കാരിക പൈതൃകങ്ങളിൽ
3. അതിജീവനത്തിൻ്റെ കരുത്ത് ; പ്രളയത്തിനും മഹാമാരിക്കുമപ്പുറം
4. മുന്നറിവിൻ്റെ പ്രതിരോധം തീർത്ത് പ്രതീക്ഷയുടെ വഴി നടക്കാം.
എന്നീ ഉപവിഷയങ്ങളെ അധികരിച്ചുകൊണ്ട് യഥാക്രമം വിദ്യാർഥികളായ അഞ്ജന ദിനിൽ, ഹൈഫ ഫാത്തിമ, ഇഷ ഫാത്തിമ, ആദിൽ സൽവാൻ എന്നിവർ സംസാരിച്ചു.മലയാളം ക്ലബ്ബ് കൺവീനർ ശ്രീമതി ധന്യ വി ആർ സ്വാഗതവും ശ്രീമതി ടി പി സിജില നന്ദിയും പറഞ്ഞു.
Wednesday, October 21, 2020
പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ 12 -10 -20 തിങ്കളാഴ്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചു.
ഓൺലൈൻ ആയി നടന്ന പരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എളേറ്റിൽ.ജി.എം.യു.പി സ്കൂളിലെ അധ്യാപകരും, പി.ടി.എ.അംഗങ്ങളും, ജനപ്രതിനിധികളും പങ്കെടുത്തു.
സ്കൂൾ തല പ്രഖ്യാപനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.ശ്രീ.എൻ.സി.ഉസ്സയിൻ മാസ്റ്റർ നിർവ്വഹിച്ചു.
Sunday, December 9, 2012
ഓവറോള്‍ കിരീടം ജി എം യു പി സ്കൂള്‍ എലേറ്റിലിന്
മത്സരിച്ച ഇനങ്ങളിലെല്ലാം എ ഗ്രേഡു നേടി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ജി എം യു പി സ്കൂള്‍ എലേറ്റില്‍ യു പി വിഭാഗം ഓവറോള്‍ കിരീടം നിലനിര്‍ത്തി .യു പി വിഭാഗം അറബിക് സാഹിത്യോല്സവത്തില് രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിനാണ്.സംസ്കൃതോല്‍സവത്തില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കാനും നമുക്ക് കഴിഞ്ഞു.
| ഒവറോള്‍ നേടിയ സ്കൂള്‍ ടീം |
Subscribe to:
Posts (Atom)

