Friday, June 19, 2020

15-6-2020

എളേറ്റിൽ ഗവ. യുപി സ്കൂളിന്റെ ആധുനികവൽക്കരണം യാഥാർഥ്യമാവുന്നു.

          കൊടുവള്ളി നിയോജക മണ്ഡലത്തിലെ കിഴക്കോത്ത്, എളേറ്റിൽ ഗവൺമെൻറ് യു.പി സ്കൂളിന്റെ ആധുനികവൽക്കരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയിൽ നിന്ന് അനുവദിച്ച മൂന്ന് കോടി രൂപയുടെ പദ്ധതി സംബന്ധിച്ച് അവലോകന യോഗം കാരാട്ട് റസാഖ് എംഎൽഎ യുടേയും ജില്ലാ കലക്ടർ സാംബശിവറാവുവിന്റെയും നേതൃത്വത്തിൽ എളേറ്റിൽ സ്കൂളിൽ നടന്നു.
        1200 ലധികം കുട്ടികൾ പഠിക്കുന്ന, ജില്ലയിലെ തന്നെ വലിയ സർക്കാർ പ്രൈമറി വിദ്യാലയമായ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലസൗകര്യം പരിമിതമാണ്. സ്കൂളിലെ നിലവിലെ സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വിധത്തിൽ കേരള സർക്കാർ അംഗീകൃത ഏജൻസിയായ ഇന്‍കെല്‍ പദ്ധതി രേഖ തയ്യാറാക്കും.
        യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഉസൈൻ മാസ്റ്റർ, അസിസ്റ്റൻറ് കലക്ടർ ശ്രീധന്യ സുരേഷ്, ഡെപ്യൂട്ടി കലക്ടർ ഹിമ, പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോഡിനേറ്റർ ബി. മധു, വാർഡ് മെമ്പർമാരായ ആഷിക്ക് റഹ്മാൻ, റജിന കുറുക്കാംപൊയിൽ, ഇന്‍കെല്‍ പ്രൊജക്റ്റ് എഞ്ചിനീയർ ആദർശ്, പ്രധാന അധ്യാപകൻ അബ്ദുൾ ഷുക്കൂർ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ഹുസൈൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

No comments:

01-06-2021