Saturday, May 2, 2020


 

അനുസ്മരണം

         പ്രിയപ്പെട്ട പ്രകാശൻ മാസ്റ്ററുടെ വിയോഗത്തിന് ഇന്നേക്ക് മൂന്നാണ്ട് പൂർത്തിയാകുന്നു.എളേറ്റിൽ ജി.എം.യു.പി.സ്‌കൂളിന്റെ തൂണിലും തുരുമ്പിലും തന്റോർമ്മകളെ തുന്നിച്ചേർത്ത് പ്രിയങ്കരനായ മാഷ് യാത്ര പോലും പറയാതെ കാണാമറയത്തേക്ക് യാത്രയായതിന്റെ ദീപ്തസ്മരണകളിരമ്പുന്ന മൂന്ന് വർഷം.ദീർഘമായ 21 വർഷം നമ്മുടെ വിദ്യാലയത്തിൽ ആയിരക്കണക്കായ കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി സ്കൂളിന്റെ പുരോഗതിയിൽ അവിസ്മരണീയമായ പങ്കുവഹിച്ച ഔദ്യോഗിക ജീവിതം.
       ഒരു കക്ഷത്തിലേക്ക് മുണ്ടിന്റെ തല വെച്ച് കല്ലിനോടും മുള്ളിനോടും കരടിനോടും വിടർന്ന ചിരിയാൽ കഥ പറഞ്ഞ് നടന്ന് പോയ നാട്ടു നൻമകൾ നിറഞ്ഞ പ്രിയ സുഹൃത്ത്, സദാ ചുണ്ടിൽ തങ്ങി നിൽക്കുന്ന ചിരി- ജീവിതത്തെ പൊരുതി തോല്പിച്ച ചിരി. ഉയർന്ന ചൂരൽ വീശിയടിക്കുന്ന  പ്രിയപ്പെട്ട കണക്ക് മാഷ്, എത്ര കിട്ടിയാലും ദേഷ്യം തോന്നാത്ത മധുരം ഒളിപ്പിച്ച ചൂരൽ കഷായം. സ്കൂൾ വരാന്തയിലൂടെ അതിവേഗം നടന്നു നീങ്ങുന്ന നാടൻ മനുഷ്യന്റെ അഭാവം-ഓർമ്മകൾ മരിക്കുന്നില്ല. പ്രിയ സുഹൃത്തേ,
മനുഷ്യർ ജീവിച്ചിരിക്കുക ജീവിച്ചിരിക്കുന്നവരുടെ മനസ്സിലാണെങ്കിൽ പ്രകാശൻ മാഷിന് മരണമേയില്ല.
അങ്ങു ദൂരെ  നക്ഷത്രങ്ങൾക്കിടയിൽ ചുണ്ടിൽ ചെറു ചിരിയൊളിപ്പിച്ച് നമ്മെ നോക്കി നിൽക്കുകയാവും.
   ഓർമ്മപ്പൂക്കൾ പ്രിയ സുഹൃത്തേ.......

        ഹെഡ്മാസ്റ്റർ & സ്റ്റാഫ്
 ജി.എം.യു.പി.എസ്.എളേറ്റിൽ

No comments:

01-06-2021