sq

 QUIZ 2020 

WEEK - 1

1.ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഊട്ടി തമിഴ് നാട്ടിലെ ഏത് ജില്ലയിലാണ് ?
An.നീലഗിരി
2.കേരളത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിന്റേതല്ലാത്ത പ്രദേശം?
An.മാഹി
3.രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി  പങ്കിടുന്ന കേരളത്തിലെ ഏക താലൂക് ?
An.സുൽത്താൻ ബത്തേരി
4.കേരളത്തിൽ ഏറ്റവും  കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല ?
An.കാസറഗോഡ്
5."കോവിഡ് -19"  ഇതിന്റെ പൂർണ രൂപം
An.കൊറോണ വൈറസ് ഡിസീസ് 2019

WEEK - 2

1 ."മേഘങ്ങളുടെ വീട്" എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
 An.മേഘാലയ

2. "ഇന്ത്യയുടെ രത്നം" എന്നറിയപ്പെടുന്ന സംസ്ഥാനം?
An. മണിപ്പൂർ
3."ആപ്പിൾ സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം?
An. ഹിമാചൽപ്രദേശ്
4."കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് "എന്നറിയപ്പെടുന്ന സംസ്ഥാനം ?
An, മിസോറാം
5."സെവൻ സിസ്റ്റേഴ്സ് "എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ?
An. അരുണാചൽ പ്രദേശ് , ആസാം ,മേഘാലയ , മണിപ്പൂർ , മിസോറാം , നാഗാലാൻഡ് , ത്രിപുര

WEEK - 3 

1 . ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യം ?
Ans.നൈജീരിയ
2. ജനസംഖ്യയെ  കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
Ans.ഡെമോഗ്രഫി
3. ജനസംഖ്യ ഏറ്റവും കുറവുളള ഭൂഖണ്ഡം ഏത് ?
Ans.ഓസ്‌ട്രേലിയ
4. ഏറ്റവും കൂടുതൽ വിദേശ  സഞ്ചാരികൾ ഇന്ത്യയിലേക്ക് വരുന്നത് ഏത് രാജ്യത്തുനിന്നാണ് ?
Ans.ബംഗ്ലാദേശ്
5. ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന രാജ്യം ?
Ans.ഫ്രാൻസ്

WEEK - 4 

1 . "വെള്ളപ്പൊക്കത്തിൽ" എന്ന കൃതിയുടെ കർത്താവ് ?
Ans. തകഴി ശിവശങ്കരപ്പിള്ള
2. "രാത്രി മഴ" ആരുടെ കൃതിയാണ് ?
Ans. സുഗതകുമാരി
3. "പരീക്കുട്ടി" ഏതു കൃതിയിലെ കഥാപാത്രമാണ് ?
Ans. ചെമ്മീൻ
4 ."നന്മ "എന്ന പദം പിരിച്ചെഴുതുക
Ans. നൽ+മ
5. "ആതപം" എന്ന പദത്തിന്റെ അർത്ഥം ?
Ans.വെയിൽ

WEEK - 5

1. ഈ സംഖ്യാ ത്രികോണത്തിന് പറയുന്ന പേരെന്ത് ?
Ans.പാസ്കൽ ത്രികോണം
2. ജ്യാമിതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ ആര്?
Ans.യൂക്ലിഡ്
3. ഒരു സംഖ്യയുടെ 50 ശതമാനത്തിന്റെ 25 ശതമാനം 50 ആയാൽ സംഖ്യ ഏത്?
Ans.400
4. റോമൻ അക്ക സമ്പ്രദായത്തിൽ "L " സൂചിപ്പിക്കുന്ന സംഖ്യ എത്ര?
Ans.50
5. തേനീച്ചയുടെ അറകളിൽ കാണുന്ന ബഹുഭുജം ഏത് ?
Ans.ഷഡ്ഭുജം

WEEK - 6 

1. ഏറ്റവും ബുദ്ധിയുള്ള ആൾകുരങ്ങ് ? 
Ans.ചിമ്പാൻസി 
2. ഉരുളക്കിഴങ്ങിന്റെ ജന്മദേശം ?
Ans.
3. DNA യുടെ പൂർണ്ണ  രൂപം ?
Ans.ഡി ഓക്സി റൈബോ ന്യൂക്ളിക് ആസിഡ്
4. ചെവികളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
Ans.ഓട്ടോളജി 
5. "കണ്ണിന്റെ കാവൽക്കാരൻ" എന്നറിയപ്പെടുന്ന ഭാഗം ഏത് ?
Ans.കൺപോളകൾ  

WEEK 7

താഴെ ചിത്രത്തിലുള്ള വ്യക്തികളുടെ പേര് എഴുതുക.

1.ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച പ്രതിഭ.
സ്റ്റീഫൻ വില്യം ഹോക്കിങ്‌സ്

2. കായിക ലോകത്തിന്റെ തീരാ നഷ്ടം.
  കോബി ബീൻ ബ്രയാന്റ്

3. കേരള നവോത്ഥാനത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത വ്യക്തി.
       ചട്ടമ്പി സ്വാമികൾ

4.ഇന്ത്യക്കാരനായ ലോക പ്രശസ്ത  സംഗീതജ്ഞൻ.
      എ. ആർ. റഹ്‌മാൻ

5. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീര നേതാവ്.

         മംഗൾ പാണ്ഡെ

WEEK 8

1. ഏറ്റവും കൂടുതൽ സ്ഥലം വേണ്ട കായിക വിനോദം ?
Ans.ഗോൾഫ്
2. ഒളിമ്പിക്സിലെ ഏറ്റവും ദൈർഘ്യമേറിയ ഇനം ?
Ans.പുരുഷന്മാരുടെ 50കി-മീറ്റർ നടത്തം
3."ദി ഗോൾ "എന്നത് ഏത് പ്രശസ്ത ഇന്ത്യൻ കായിക താരത്തിന്റെ ആത്മകഥയാണ് ?
Ans.ധ്യാൻ ചന്ദ്
4. 2019 ലെ പ്രോ കബഡി ലീഗിലെ ചാമ്പ്യൻ ടീം ഏത് ?
Ans.ബംഗാൾ വാരിയേഴ്‌സ്
5.അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായ നാലു പന്തിൽ നാലു വിക്കറ്റെടുത്ത കളിക്കാരൻ ?
Ans.ലെസിത് മലിംഗ / റാഷിദ്‌ ഖാൻ

WEEK 9

1.ഒരു വരിയിൽ മുമ്പിൽ നിന്ന് A യുടെ സ്ഥാനം 13 ഉം പിന്നിൽ നിന്ന് 25 ഉം ആണ് എങ്കിൽ ആവരിയിൽ ആകെ എത്ര പേർ ഉണ്ട് ?
Ans. 37
2. COLLEGE : EQNNGIG, TEACHER : .........?
Ans. VGCEJGT
3. ശ്രേണി പൂർത്തിയാക്കുക  2,7,14,23.....?
Ans. 34
4.ഒരു മീറ്റർ സമചതുരാകൃതിയിലുള്ള ഒരു ഷീറ്റിന്റെ വില 100 രൂപ എങ്കിൽ രണ്ടു മീറ്റർ സമചതുരാകൃതിയിലുള്ള ഇതേ ഷീറ്റിന്റെ വില എത്ര ?
Ans.400
5. ഒരമ്മക്ക് ആറുമക്കൾ ഓരോ മക്കൾക്കും ആറു മക്കൾ വീതം എങ്കിൽ അകെ എത്ര പേർ ?
Ans.43

WEEK -10

1. I will call you............. I arrive at the hotel.
Ans. as soon as

2. Who is the author of the famous story book "Alice's Adventures in Wonderland"?.
Ans. Lewis Carroll

3. Name the book which opens with the line 'All children, except one grew up'?
Ans. Peter Pan

4. In which of these periods did William Shakespeare write his plays?
Ans. Modern English

5. c l u e n - if you put in order you will get a man ....................
Ans. Uncle

WEEK 11

1. മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ "ബാലൻ" പുറത്തിറങ്ങിയ വർഷം?
Ans. 1938
2. അന്താരാഷ്ട്ര തലത്തിൽ പ്രദർശിക്കപ്പെട്ട ആദ്യ മലയാള സിനിമ?
Ans.ചെമ്മീൻ
3. സ്ത്രീകൾ രംഗത്ത് അഭിനയിച്ചിട്ടില്ലാത്ത മലയാള സിനിമ ഏത്?
Ans.മതിലുകൾ
4. ഓസ്ക്കാർ പുരസ്ക്കാരത്തിന് നിർദേശിക്കപ്പെട്ട ആദ്യ മലയാള സിനിമ?
Ans.ഗുരു
5. 100 കോടി കലക്ഷൻ നേടിയ ആദ്യ മലയാള സിനിമ?
Ans.പുലിമുരുകൻ
 
12 പരിസ്ഥിതി ദിനക്വിസ്
1.ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വര്‍ഷം?
A.1973
2.മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിൻ ഭാഗമായി ഒരു കാലിഫോർണിയൻ റെഡ് വുഡ് മരത്തിൽ 
   2 വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ?
A.ജൂലിയ ബട്ടർഫ്ളൈ ഹിൽ
3. ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്?
A.ആമസോൺ
4. "ചിപ്കോ " പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ?
A.സുന്ദർ ലാൽ ബഹുഗുണ
5.ഓസോണ്‍ പാളിക്ക് വിള്ളൽ വരുത്തുന്ന ക്ളോറോ ഫ്ളൂറോ കാർബണ്‍ (CFC) പുറത്തുവിടുന്ന പദാർഥങ്ങൾക്ക് കാർബണ്‍ ടാക്സ് ആദ്യമായ് ഏർപെടുത്തിയ രാജ്യം ?
A.ഫിൻലാൻഡ്
6.ഭൗമദിനമായി ആചരിക്കുന്നത്?
A.ഏപ്രിൽ 22
7.അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഇതു പുഴയിലാണ്‌ ?
A.ചാലക്കുടി
8.കണ്ടാമൃഗത്തിന്റെ സാന്നിധ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം ?
A.ആസ്സാം
9. മണ്ണിനെക്കുറിച്ചുള്ള പഠനശാഖ ?
A.പെഡോളജി
10.ആമസോണ്‍ മഴക്കാടുകള്‍ ഏത് രാജ്യത്താണ് ?
A.ബ്രസീൽ
WEEK 13(സമുദ്ര ദിനം)
1.ഇന്ത്യൻ മഹാ സമുദ്രത്തിന്റെ ആഴം എത്ര ?
Ans. 8047 മീറ്റർ
2.എറ്റവും ചെറുതും D ആകൃതിയിൽ ഉള്ളതുമായ സമുദ്രം ഏത് ?
Ans. ആർട്ടിക് സമുദ്രം
3."റോബിൻസൺ ക്രുസൊ" എന്ന ദീപ് ഏതു സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
Ans.ശാന്ത മഹാസമുദ്രം
4.ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്റർ ആണ് ?
Ans.1852 മീറ്റർ
5.സമുദ്രങ്ങളുടെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്‌ ?
Ans.ഫത്തോമീറ്റർ

WEEK 14 (വായനാ ദിനം)

1. 2019 ലെ ഓടക്കുഴൽ അവാർഡ് നേടിയതാര്?
Ans.എൻ പ്രഭാകരൻ
2.പന്ത്രണ്ടു വർഷക്കാലം എന്നതിന്റെ ഒറ്റ വാക്ക്?
Ans.വ്യാഴവട്ടം
3.കുഞ്ഞനന്തൻ നായരുടെ തൂലികാ നാമം എന്ത്?
Ans.തിക്കോടിയൻ
4.എസ്.കെ. പൊറ്റെക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി ഏത്?
Ans.ഒരു ദേശത്തിന്റെ കഥ
5.രണ്ടാമൂഴം എന്ന കൃതിയിലെ പ്രധാന കഥാപാത്രം ആര്?
Ans.ഭീമൻ

WEEK -15 (ലോക മയക്കുമരുന്ന്‌  വിരുദ്ധ ദിനം)
1.കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ?
Ans.കോട്ടയം
2.പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷ പദാർത്ഥം ?
Ans.നിക്കോട്ടിൻ
3.ഏതു പദത്തിൽ നിന്നാണ് ആൽക്കഹോൾ എന്ന പദം ഉണ്ടായത് ?
Ans.അൽക്കുഹുൽ (അറബി പദം)
4കേരളത്തിലെ ഏറ്റവും വലിയ മദ്യ ദുരന്തം ?
Ans.വൈപ്പിൻ മദ്യ ദുരന്തം
5.അമിത മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗം ?
Ans.സിറോസിസ്

WEEK-16(വന മഹോത്സവ ദിനം)
1. ഏറ്റവും കൂടുതൽ വനമുള്ള കേരളത്തിലെ ജില്ല ?
Ans.ഇടുക്കി
2. മലബാർ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം എവിടെ ?
Ans.കക്കയം
3. കേരളത്തിലെ ഏക റബ്ബർ പാർക്ക് എവിടെ സ്ഥിതി ചെയുന്നു?
Ans.ഐരാപുരം
4.കേരളത്തിലെ ഏറ്റവും ചെറിയ വന്യ ജീവി സങ്കേതം ?
Ans.മംഗളവനം
5. പെരിയാർ വന്യ ജീവി സങ്കേതത്തിന്റെ മറ്റൊരു പേര് എന്ത് ?
Ans.തേക്കടി

WEEK-17 (ബഷീർ ദിനം)
1. വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം  ?
A.1908
2. മൂക്കൻ,കേന്ദ്ര കഥാപാത്രമായ ബഷീറിന്റെ കൃതി ഏത് ?
A.വിശ്വവിഖ്യാതമായ മൂക്ക്
3.ബഷീർ രചിച്ച ഏക ബാലസാഹിത്യ കൃതി ഏത്?
A.സർപ്പയജ്ഞം
4. "വെളിച്ചത്തിനെന്തു വെളിച്ചം " എന്ന പദം ബഷീറിന്റെ ഏതു കൃതിയിൽ നിന്നാണ് ?
A.ന്റുപ്പൂപ്പാക്കൊരുആനണ്ടാർന്ന്
5. ആത്മകഥാപരമായ ബഷീർ കൃതി ഏത്?
A.ഓർമയുടെ അറകൾ
6. ചോദ്യോത്തരങ്ങളായി ബഷീർ പ്രസിദ്ധീകരിച്ച കൃതി?
A.നേരും നുണയും
7. എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്?
A.ആനവാരിയും പൊൻകുരിശും
8. "എന്റെ ബഷീർ" എന്ന കവിത ആരുടേതാണ്?
A.ഒ.എൻ.വി.കുറുപ്പ്
9. ബഷീറിന്റെ എടിയേ എന്ന ആത്മകഥ ആരുടേതാണ്?
A.ഫാബി ബഷീർ
10. ബഷീർ അന്തരിച്ചത് എന്ന്?
A.1994 ജൂലൈ 5

WEEK 18 (ചാന്ദ്ര ദിനം)
1. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ?
A.കോപ്പർ നിക്കസ്
2. പ്രപഞ്ചോൽപ്പത്തി ,വികാസം എന്നിവയെ കുറിച്ചുള്ള പഠന ശാഖ ?
A.കോസ് മോളജി
3. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി ?
A.നാസ
4. "വേട്ടക്കാരൻ" നക്ഷത്ര ഗണത്തിൽ ചുവന്ന നിറത്തിൽ കാണുന്ന നക്ഷത്രം ഏത് ?
A.തിരുവാതിര
5. "First men on the moon" എന്ന പുസ്തകം ആരുടേതാണ് ?
H. G വെൽസ് 
 
week 19  (ഹിരോഷിമ-നാഗസാക്കി ദിനം)
1 ഹിരോഷിമയിൽആറ്റം ബോംബ് വർഷിച്ച സമയം? 
A.രാവിലെ 8:15
2.ജപ്പാനിൽ അണുബോംബ് വർഷിക്കുമ്പോൾ ആരായിരുന്നു അമേരിക്കൻ പ്രസിഡന്റ്? 
A.ഹാരി എസ് ട്രൂമാൻ
3."യുദ്ധവും സമാധാനവും" അരുടെ കൃതിയാണ്?
A.ലിയോ ടോൾസ്റ്റോയ്
4.നാഗസാക്കിയിൽ അമേരിക്ക വർഷിച്ച ബോംബിന്റെ പേരെന്ത്?
A.ഫാറ്റ്മാൻ
5.രണ്ടാം ലോക മഹാ  യുദ്ധത്തിനിരയായ അനേകായിരം കുഞ്ഞുങ്ങളുടെ    പ്രതീകമായി മാറിയ പെൺകുട്ടിയുടെ പേരെന്ത്?
A.സഡാക്കോ സസാക്കി 
6.ബോംബാക്രമണത്തിനു ശേഷം ഹിരോഷിമ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്?
A.ബാരാക് ഒബാമ
7. അമേരിക്കയുടെ ആദ്യ ആറ്റംബോംബ് നിർമാണ പദ്ധതിയുടെ പേര്? 
A.മാൻഹാട്ടൻ
8. ഏത് തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് അമേരിക്ക അണുവായുധം പ്രയോഗിച്ചത്?
A.പേൾ ഹാർബർ
9. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് സ്ഫോടനത്തിന് ഇരയായവർക്ക് പറയുന്ന പേര്?
A.ഹിബാകുശ
10. ജപ്പാന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഹിരോഷിമ, നാഗസാക്കി എന്നീ ആക്രമണങ്ങളെ അതിജീവിച്ച ഏക വ്യക്തി
A.സുതോമു യാമഗുചി
 
20- സ്വാതന്ത്ര്യദിന ക്വിസ്
1."ഇന്ത്യയുടെ കിരീടം വെക്കാത്ത" രാജാവ് എന്ന് അറിയപ്പെടുന്നത് ആര് ? 
A. ബാലഗംഗാധര തിലകൻ
2.ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച വെക്തി ആര്?
A.മൊറാർജി ദേശായി 
3. 1857 ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആരെയാണ്?
A.നാനാ സാഹിബ്
4. "ഒരു ഇരുണ്ട പാത്രത്തിലെ പ്രകാശ മാനമായ ബിന്ദു" എന്ന് നെഹ്‌റു വിശേഷിപ്പിച്ചത് ആരെ ?
A. ഝാൻസിറാണി
5.ഏത് സത്യാഗ്രഹത്തിന് നേത്രത്വം നൽകിയതിനെ അനുസ്മരിച്ചാണ് വല്ലഭായി പട്ടേലിന് ഗാന്ധിജി "സർദാർ" എന്ന സ്ഥാനപ്പേര് നൽകിയത് ?
A. ബർദോളി സത്യാഗ്രഹം
6. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്? 
A. എബ്രഹാം ലിങ്കൻ
7. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി ആര് ?
A. പ്രീതി ലതാ വഡേ ദ്കർ
8. കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനത്തെ "അവധിക്കാല വിനോദ പരിപാടി" എന്ന് കളിയാക്കിയത് ആര്?
A.ബാലഗംഗതര തിലകൻ
9. "ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷെ ഹിന്ദുവായല്ല മരിക്കുക" ഇത് ആരുടെ വാക്കുകളാണ്? 
A. Dr.ബി.ആർ.അംബേദ്കർ
10. ചിത്രത്തിൽ കാണുന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ പേര് എഴുതുക?
A. ഷഹീദ്  ഉധം സിങ്
 
21. ദേശീയ കായിക ദിന ക്വിസ്
1.ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്  ? 
A. ഹോക്കി 
2.കായിക രംഗത്ത്   ഇന്ത്യയിൽ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരം ഏത്  ?
A. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം
3.ആരുടെ ജന്മ ദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത് ?
A. ധ്യാൻചന്ദ്
4.ഫുട്ബോൾ ലോകകപ്പിന്റെ മാതൃക രൂപകൽപന ചെയ്ത രാജ്യം ഏത് ?
A.ഇറ്റലി 
5.ഇന്ത്യൻ ഫുട്ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്നത് ആര് ?
A. ഐ.എം.വിജയൻ
6.ഒളിമ്പിക്സ് ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം പ്രതിനിധാനം ചെയ്യുന്നത് ഏത്   വൻകരയെയാണ്?  
A. യൂറോപ്പ്
7.ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിത ആര് ? 
A. കമൽ ജിത്ത് സന്ധു
8. 2012 ലെ ലോക ചെസ്സ് കിരീടം നേടിയത് ആര് ?
A.വിശ്വനാഥൻ ആനന്ദ്
9.അഭിനവ് ബിന്ദ്ര ഏത് കായിക ഇനത്തിൽ പ്രസിദ്ധനാണ് ?
A. ഷൂട്ടിങ് 
10.ലോകത്തിലെ ഏറ്റവും വേഗമേറിയ താരം ?
A. ഉസൈൻ ബോൾട്ട് 
 
22.ലോക ഓസോൺ ദിന ക്വിസ്
1. ഓസോൺ പാളിയുടെ നിറം എന്ത്?  
A. ഇളം നീല  
2. ഓസോണിൽ എത്ര ഓക്സിജൻ ആറ്റങ്ങൾ ഉണ്ട്? 
A. 3
3.ഓസോൺ പാളി കാണപ്പെടുന്നഅന്തരീക്ഷഭാഗം ഏത്? 
A. സ്ട്രാറ്റോസ്ഫിയർ
4.CFC യിൽ അടങ്ങിയ ഏതു മൂലകമാണ് ഓസോൺ പാളിയെ ദോഷകരമായി ബാധിക്കുന്നത്? 
A. ക്ലോറിൻ
5.സെപ്റ്റംബർ. 16  ലോക ഓസോൺ ദിനമായി ആചാരിക്കാൻ തീരുമാനിച്ച സംഘടന ഏത്? 
A. UNEP
6.ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്ന മേഘങ്ങൾ ഏത്? 
A. നേക്രിയാസ് മേഘങ്ങൾ
7.പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തുവിടുന്നസസ്യം ഏത്? 
A. തുളസി
8. അന്തരീക്ഷത്തിലെ ഓസോണിന്റ അളവ് രേഖപ്പെടുത്തുന്നയൂണിറ്റ് ഏത്? 
A. ഡോബ്സൺ യൂണിറ്റ് 
9. ഓസോൺ സംരക്ഷണ ഉടമ്പടിയുടെ പേര് എന്ത്?  
A. മോൺട്രിയൽ പ്രോട്ടോക്കോൾ
10.ഓസോണിന്റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്? 
A. സ്പെക്ട്രോഫോമീറ്റർ 
23  ഗാന്ധി ക്വിസ്
1. നിയമ പഠനത്തിനായി ഗാന്ധിജി ഏത് വർഷമാണ് ലണ്ടനിൽ പോയത്?
A.  1888
2. 1904 -ൽ ഗാന്ധിജി തുടങ്ങിയ പത്രം ഏത്?
A. ഇന്ത്യൻ ഒപീനിയൻ
3. ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം ഏത്?
A. അൺ ടു ദി ലാസ്റ്റ്
4. എന്തിന്റെ സ്മരണാർത്ഥമാണ് നാം ജനുവരി 9ന് പ്രവാസി ഭാരതീയ ദിവസമായി ആചരിക്കുന്നത്?
A. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയതിന്റെ സ്മരണാർത്ഥം 
5. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?
A. ഗോപാല കൃഷ്ണ ഗോഖലെ 
6. ഗാന്ധിജിയെ  ഏത് സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തത്?
A. 1924-ബൽഗാം
7. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത് ഏത് വർഷമായിരുന്നു?
A. 1920
8. ആരാണ് ഗാന്ധിജിയെ "മഹാത്മ'' എന്ന് ആദ്യമായി വിളിച്ചത്?
A. രവീന്ദ്രനാഥ ടാഗോർ 
9. "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" മറാത്തി ഭാഷയിൽ ഏത് പേരിലാണ് പ്രസിദ്ധീകരിച്ചത്?
A. സത്യശോധിനി
10. ഗാന്ധിജിയുടെ അവസാന വാക്കുകൾ എന്തായിരുന്നു?
A. ഹേ റാം 
 24.ഐക്യരാഷ്ട്ര ദിനം ക്വിസ്
1. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം എവിടെ ? 
A. ന്യുയോർക്
2. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തിന് സ്ഥലം സൗജന്യമായി നൽകിയ വെക്തി ?
A. ജോൺ ഡി. റോക്ക് ഫെല്ലർ
3. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ചത് ആര് ?
A. അടൽ ബിഹാരി വാജ്‌പേയി 
4. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ കാലാവധി എത്ര? 
A. 5 വർഷം
5. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ അംഗമായ വർഷം ?
A. 1945
6. ഐക്യരാഷ്ട്ര സഭ രൂപീകരിച്ചപ്പോൾ ഉണ്ടായിരുന്ന അംഗ രാജ്യങ്ങൾ എത്ര ?
A. 51
7. ഐക്യരാഷ്ട്ര സഭയുടെ പ്രഥമ സമ്മേളനം നടന്ന സ്ഥലം ? 
A. ലണ്ടൻ 
8.ഐക്യരാഷ്ട്ര സഭയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ രാജ്യം ?
A. തായ് വാൻ
9. ഐക്യരാഷ്ട്ര സഭയുടെസെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ ആര് ?
A. ശശി തരൂർ
10. WHO യുടെ പ്രസിഡന്റായ ഭാരതീയ വനിത ?
A. രാജ്‌കുമാരി അമൃത് കൗർ
25.കേരളപ്പിറവി ദിന ക്വിസ്
1. ഐക്യ കേരളം എന്ന പ്രമേയം പാസാക്കിയ നാട്ടുരാജ്യ  പ്രജാസമ്മേളനം നടന്ന സ്ഥലം? 
A.എറണാകുളം 
2. ആദ്യത്തെ കേരളാ ഗവർണർ ആര്?
A. ബി. രാമകൃഷ്ണറാവു 
3. കേരള സംസ്ഥാന രൂപീകരണ സമയത്തെ ജില്ലകളുടെ എണ്ണം?
A.5
4. കേരള ഹൈക്കോടതി രൂപം കൊണ്ടതെന്ന്?
A. 1956 നവംബർ  1
5. കേരള ഗാനം രചിച്ചതാര്?
A. ബോധേശ്വരൻ 
6. തിരു കൊച്ചി സംയോജനം നടന്ന വർഷം?
A.1949
7. ഒന്നാം കേരള മന്ത്രി സഭയിൽ അംഗമായിരുന്നതും ഇന്നും ജീവിച്ചിരിക്കുന്നതുമായ വ്യക്തി?
A. കെ ആർ ഗൗരി അമ്മ
8. കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുൻപുണ്ടായിരുന്ന "രാജപ്രമുഖൻ" എന്ന പദവി പിന്നീട് അറിയപ്പെടുന്ന പേര്?
A. ഗവർണർ
9. ഒന്നാം കേരള മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി?
A.ജോസഫ് മുണ്ടശ്ശേരി . 
10. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരം?
A.  കോഴിക്കോട് 
26. ശിശു ദിന ക്വിസ് 
1. ജവഹർ ലാല്‍ നഹ്റു ജനിച്ച വർഷം ?
A.1889
2. നെഹ്റു ഇന്ത്യയുടെ പ്രധാന മന്ത്രി ആയിരുന്ന കാലഘട്ടം ?
A.1947 to 1964
3. അന്തർ ദേശീയ ശിശു ദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആര് ?
A.വി കെ കൃഷ്ണമേനോൻ
4. ജവഹർ എന്ന പദത്തിന്റെ അർഥമെന്ത് ?
A.രത്നം
5. ലോക ശിശു ദിനം എന്നാണ് ?
A.നവംബർ 20
6. നെഹ്റു ആരംഭിച്ച പത്രം ഏതാണ് ?
A.നാഷണൽ ഹൊറാൾഡ്
7. നെഹ്റുവിന് ഭാരത രത്നം ലഭിച്ച വ‍ർഷം ?
A.1955
8. നെഹ്റു തന്റെ ആത്മ കഥ ആർക്കാണ് സമർപ്പിച്ചത് ?
A.കമല നെഹ്‌റു 
9. ആദീപം പൊലി‍‍‍ഞ്ഞു എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരുടെ മരണത്തെയാണ് ?
A.ഗാന്ധിജി 
10. നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത ആര് ?
A.മദർ തെരേസ

27.ലോക അറബി ഭാഷാ ദിനം ക്വിസ്

1.ഐക്യരാഷ്ട്ര സംഘടന അറബി ഭാഷയെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത് എന്ന് ?

A.1973 ഡിസംബർ 18

2.അറബി ഭാഷയിലെ ആദ്യ നിഘണ്ടു ഏത്?

A.കിതാബുൽ  ഐൻ 

3.സമാധാനത്തിന് നോബൽ സമ്മാനം നേടിയ ആദ്യ അറബ് വനിത ആര്? 

A. തവക്കുൽ കർമാൻ 

4.ഏറ്റവും പഴക്കമുള്ള അറബി യൂണിവേഴ്സിറ്റി ഏത്? 

A. ഈജിപ് തിലെ കെയ്റോ യൂണിവേഴ്സിറ്റി

5.അറബി സാഹിത്യത്തിന്റെ ഗുരുവര്യൻ എന്നറിയപ്പെടുന്നത് ആര്? 

A. Dr.ത്വാഹ ഹുസൈൻ 

6.മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയ പത്രത്തിന്റെ പേര് എന്ത്? 

A.അൽ ഹിലാൽ 

7.അറബി ഭാഷയിലെ അക്ഷരങ്ങളുടെ എണ്ണം?  

A.28

8.അറേബ്യൻ സാഹിത്യത്തിൽ നോബൽ സമ്മാനം കരസ്ഥമാക്കിയ ഈജിപ്ഷ്യൻ സാഹിത്യകാരൻ ആര്? 

A.നജീബ് മഹ്ഫൂസ് 

9.അറബി ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? 

A.യഅ്റുബ ബ് നു കഹ്ത്വാന്‍

10.അറബി ഭാഷയിലെ ആദ്യത്തെ പത്രം ഏത്? 

 A.അല്‍ വകാഇഉല്‍ മിസ് രിയ്യ

28 COLOUR DISC 2020 QUIZ TIME 

1. സി.വി. രാമന് നോബൽ സമ്മാനം ലഭിച്ച വർഷം ഏത്?

A.1930

2.ആദ്യത്തെ കൃത്രിമ നാര് ഏത്?

A. നൈലോണ്‍

3.അസ്‌കോർബിക് ആസിഡ് എന്ന് അറിയപ്പെടുന്ന വൈറ്റമിൻ ഏത്?

A. വൈറ്റമിൻ C

4.വൈദ്യുത  തരംഗങ്ങളെ ശബ്ദ തരംഗങ്ങളാക്കി മാറ്റുന്ന ഉപകരണം ഏത്?

A. ലൗഡ്സ്പീക്കർ

5.മനുഷ്യമസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏത്?

A. സെറിബ്രം

6.സോഡിയം ചേർന്ന കരിമരുന്നുകൾ കത്തുമ്പോൾ ഉള്ള നിറം ഏത്?

A. മഞ്ഞ

7. കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്നഉപകരണം ഏത്?.

A. അനിമോമീറ്റർ

8.ഹീമോഗ്ലോബിനിൽ അടങ്ങിയ ലോഹം ഏത്?

A. ഇരുമ്പ്

9.വൈറസുകളെ കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു?.

A. വൈറോളജി

10.ആപേക്ഷികസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്?

A. ആൽബർട്ട് ഐൻസ്റ്റീൻ



 

No comments:

01-06-2021