Saturday, November 21, 2020

ശിശുദിനാഘോഷം

            ജി.എം.യു പി സ്കൂൾ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കവിയരങ്ങ് സംഘടിപ്പിച്ചു. പരിപാടിയിൽ സ്കൂളിലെ 10 കുട്ടികൾ സ്വന്തമായി എഴുതിയ കവിതകൾ അവതരിപ്പിച്ചു. കവിയരങ്ങിൽ കവി ശ്രീ.പി.പി ശ്രീധരനുണ്ണിയും പങ്കെടുത്തു. നെഹ്റുവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി ശിശുദിന ക്വിസ് നടത്തി. കൂടാതെ നെഹ്റുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രരചന , നെഹ്രുവിന്റെ വേഷം അനുകരണം , കുട്ടികളുടെ ചാച്ചാജി ( പ്രസംഗം) , ഫോട്ടോ ആൽബം തയ്യാറാക്കൽ , നെഹ്രു തൊപ്പി നിർമ്മാണം , 15 ചോദ്യങ്ങളടങ്ങിയ ശിശുദിന ക്വിസ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും കുട്ടികൾക്കായി സംഘടിപ്പിച്ചു.


Friday, November 6, 2020

 

 ഗാന്ധി ജയന്തി ദിനാചരണം 2020


കേരളപ്പിറവി ദിനാഘോഷം

            ജി എം യു പി സ്കൂൾ എളേറ്റിൽ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു. "ഒന്നിച്ചെഴുതാം പുതിയ കേരളം" എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ കൊടുവള്ളി ബി ആർ സി ട്രൈയിനർ ശ്രീമതി ഷൈജ ടീച്ചർ വിഷയാവതരണം നടത്തി. ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ്‌ ഫിദൽ വി കെ മോഡറേറ്റർ ആയിരുന്നു.
1 കേരളം: ചരിത്രത്തിൻ്റെ നാൾവഴികളിലൂടെ
2. ഞാൻ അഭിമാനിക്കുന്നു ; എൻ്റെ നാടിൻ്റെ കലാ സാഹിത്യ സാംസ്കാരിക പൈതൃകങ്ങളിൽ 
3. അതിജീവനത്തിൻ്റെ കരുത്ത് ; പ്രളയത്തിനും മഹാമാരിക്കുമപ്പുറം
4.  മുന്നറിവിൻ്റെ പ്രതിരോധം തീർത്ത് പ്രതീക്ഷയുടെ വഴി നടക്കാം.
            എന്നീ ഉപവിഷയങ്ങളെ  അധികരിച്ചുകൊണ്ട് യഥാക്രമം വിദ്യാർഥികളായ അഞ്ജന ദിനിൽ, ഹൈഫ ഫാത്തിമ, ഇഷ ഫാത്തിമ, ആദിൽ സൽവാൻ എന്നിവർ സംസാരിച്ചു.മലയാളം ക്ലബ്ബ്‌ കൺവീനർ ശ്രീമതി ധന്യ വി ആർ സ്വാഗതവും ശ്രീമതി ടി പി സിജില നന്ദിയും പറഞ്ഞു.
 

 

 

Wednesday, October 21, 2020

           പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ 12 -10 -20 തിങ്കളാഴ്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചു.
           ഓൺലൈൻ ആയി നടന്ന പരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എളേറ്റിൽ.ജി.എം.യു.പി സ്കൂളിലെ അധ്യാപകരും, പി.ടി.എ.അംഗങ്ങളും, ജനപ്രതിനിധികളും പങ്കെടുത്തു.
സ്കൂൾ തല പ്രഖ്യാപനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.ശ്രീ.എൻ.സി.ഉസ്സയിൻ മാസ്റ്റർ നിർവ്വഹിച്ചു.

 


        എൽ പി വിഭാഗം വിദ്യാർത്ഥികൾക്കുള്ള "വഴികാട്ടി" വർക്ക് ഷീറ്റ് പഞ്ചായത്ത് തല  വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ സി ഉസൈൻ മാസ്റ്റർ എളേറ്റിൽ ജി എം യു പി സ്കൂൾ വിദ്യാർത്ഥിനിക്ക് നൽകി നിർവഹിച്ചു. വാർഡ് മെമ്പർ ആഷിക് റഹ്മാൻ, ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ, സി ആർ സി കോർഡിനേറ്റർ അബ്ദുൽ ഖയ്യൂം, പ്രജില കുമാരി ടീച്ചർ എന്നിവർ പങ്കെടുത്തു. 



     ഓണാഘോഷം 2020

        ജി .എം.യു പി സ്കൂൾ എളേറ്റിൽ 2020 - 21 വർഷത്തെ ഓണാഘോഷം , ആഗസ്റ്റ് 30, 31 തിയ്യതികളിലായി നടന്നു. കൊ വിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ ഒന്നിച്ചു ചേർന്ന് ഓണം ആഘോഷിക്കാൻ സാധിക്കാതെ വന്നതിനാൽ ഓണവുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളുടെ വീഡിയോ വിദ്യാർത്ഥികൾ അയച്ചു തരികയും അതിൽ മികച്ചവ രണ്ടു ദിവസങ്ങളിലായി സ്കൂൾ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുകയും  ചെയ്തു.ഓണവില്ല് എന്ന് പേരു നൽകിയ പരിപാടിയിൽ അതിഥികളായത് ശ്രീ. ജലീൽ.പരപ്പനങ്ങാടിയും ശ്രീ. വിനോദ് പാലങ്ങാടുമാണ്. ഓണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും അധ്യാപകരും നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു. ഓണത്തിൻ്റെ പ്രാധാന്യം , ഐതിഹ്യം , ഓണപ്പൂക്കളം , ഓണസ്സദ്യ , ഓണത്തെയ്യം , ഓണക്കളികൾ , ഓണപ്പാട്ടുകൾ എന്നിങ്ങനെ ഓണപ്പെരുമ വിളിച്ചോതുന്ന നിരവധി പരിപാടികൾ ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ചു.




01-06-2021