Sunday, December 9, 2012

ഓവറോള്‍ കിരീടം ജി എം യു പി സ്കൂള്‍ എലേറ്റിലിന്

              

                മത്സരിച്ച ഇനങ്ങളിലെല്ലാം എ ഗ്രേഡു   നേടി തുടര്‍ച്ചയായി  രണ്ടാം  വര്‍ഷവും ജി എം യു പി സ്കൂള്‍ എലേറ്റില്‍ യു പി വിഭാഗം  ഓവറോള്‍ കിരീടം നിലനിര്‍ത്തി .യു പി വിഭാഗം അറബിക് സാഹിത്യോല്സവത്തില്‍ രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിനാണ്.സംസ്കൃതോല്‍സവത്തില്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കാനും  നമുക്ക് കഴിഞ്ഞു.

ഒവറോള്‍  നേടിയ  സ്കൂള്‍  ടീം 
                                        
                                                         കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ
 


 

Monday, November 26, 2012

സബ്ജില്ലാ കായികമേളയില്‍ ചരിത്രവിജയം

ഓവറോള്‍  നേടിയ സ്കൂള്‍  ടീം 
                                                                     
       കൊടുവള്ളി സബ്ജില്ലാ കായികമേളയില്‍ ജി.എം.യു.പി.സ്കൂളിനു ചരിത്രവിജയം .ചിട്ടയായ പരിശീലനത്തിലൂടെ ഈ വര്‍ഷത്തെ യു.പി.വിഭാഗം ഓവറാള്‍ കിരീടം നാം നേടിയെടുത്തു.കുട്ടികളെ പരിശീലിപ്പിക്കാന്‍ ഒരു ഗ്രൌണ്ട് പോലുമില്ല എന്നത് ഈ വിജയത്തിനു മാറ്റുകൂട്ടുന്നു.കയികാധ്യാപകയായ സുജതാട്ടീച്ചറുടെ പരിമിതികളെ നിഷ്പ്രഭമാക്കുന്ന പരിശീലനമാണ് നമ്മെ ഈ  ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്.യു.പി.വിഭാഗം വ്യക്തിഗത ചാമ്പ്യന്‍ഷിപ് 7 E ക്ലാസ്സില്‍ പഠിക്കുന്ന ഫാത്തിമ ഷെറിന്‍.K.W നേടി .
                                                   കൂടുതല്‍  ഫോട്ടോകള്‍  ഇവിടെ 

Monday, November 5, 2012

ഐടിയിലും മാത്സിലും ഓവറോള്‍

                          

കൊടുവള്ളി സബ്ജില്ലാ ശാസ്ത്രോല്‍സവത്തില്‍ ജി .എം .യു .പി സ്കൂള്‍ ,എലേറ്റിലിന്  തിളക്കമാര്‍ന്ന വിജയം .ഐടിയിലും ഗണിതത്തിലും ഓവറാള്‍,പ്രവൃത്തിപരിചയ മേളയില്‍ രണ്ടാം സ്ഥാനം,സാമൂഹ്യശാസ്ത്രത്തിലും ശാസ്ത്രത്തിലും മികവാര്‍ന്ന പ്രകടനം -ഇങ്ങനെ വിജയത്തിളക്കത്തിന് പകിട്ടേകാന്‍  നേട്ടങ്ങള്‍ ഏറെ.
          

            

ഐടിയിലും  മാത്സിലും ഒവറാള്‍  നേടിയ  ടീം 

       കൂടുതല്‍ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്ക്




Thursday, September 20, 2012

സബ്ജില്ലാ ഗെയിംസില്‍ തിളക്കമാര്‍ന്ന വിജയം

സബ്ജില്ലാ ഗെയിംസില്‍  എളേറ്റില്‍ ജി.എം.യു.പി.സ്കൂളിനു തിളക്കമാര്‍ന്ന വിജയം. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ നിന്തല്‍ മത്സരത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ് നമ്മുടെ വിദ്യാലയത്തിനാണ് .ഷാന്ബര്‍ (VII B ),വിഷ്ണു ( VII F ) വൈഷ്ണവ് ( VII F ),മുഹമ്മദ്‌ ഫാരിസ്‌ (  VII F)ശാംജിത്ത് ( VII B).ഫാത്തിമ ഫെബിന്‍ ( VII B ) എന്നിവരാണ്‌ സ്കൂളിനെ പ്രതിനിധീകരിച്ച്  നീന്തല്‍ മത്സരത്തില്‍ പങ്കെടുത്തത് .സബ്ജില്ലാ ചെസ്സ്‌ മത്സരത്തില്‍  രിസ്വാന (VII B ) രണ്ടാം സ്ഥാനം നേടി .

                                               സ്കൂള്‍  ഗയിംസ് ടീം

                              

Saturday, July 14, 2012

കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം

                     ( ഐ. ടി പഠനത്തിനു  കൂടുതല്‍ സൗകര്യം ) 

                                                               കോഴിക്കോട് എം. പി  ശ്രീ എം .കെ രാഘവന്‍റെയും  കൊടുവള്ളി  എം.എല്‍.... .എ  ശ്രീ  വി .എം  ഉമ്മര്‍ മാസറ്ററുടെയും  പ്രാദേശിക വികസനഫണ്ടുകളില്‍നിന്നു  എളേറ്റില്‍ ജി.എം.യു. പി  സ്ക്കൂളിനു  അനുവദിച്ച  കമ്പ്യൂട്ടറുകളുടെ  ഉദ്ഘാടനം  ശ്രീ വി. എം ഉമ്മര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു . ഈ അക്കാദമിക വര്‍ഷത്തെ പ്രോജറ്റുകള്‍  കിഴക്കോത്ത്  പഞ്ചായത്ത് സ്റ്റാണ്ടിഗ്  കമ്മിറ്റി ചെയര്‍ പേഴ്സന്‍  ശ്രീമതി റംല  മാക്കാട്ടുപോയില്‍  ഉദ്ഘാടനം ചെയ്തു .സൗജന്യ യുണിഫോം വിതരണ ഉദ്ഘാടനം  കൊടുവള്ളി   ബി. പി. ഒ  ശ്രീ  മുഹമ്മദ്‌ അഷ്‌റഫ്‌ എ. പി നിര്‍വഹിച്ചു .കിഴക്കോത്ത്  പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീമതി  സി. ടി വനജ  ആധ്യക്ഷത  വഹിച്ച ചടങ്ങില്‍ വാര്‍ഡ്‌ മെമ്പര്‍ സുഹ്റ ആഷിക് ,പി ടി എ പ്രസിഡണ്ട്  സമദ് വട്ടോളി ,സിനിയര്‍  അസിസ്റ്റന്റ്‌  അബ്ദുല്‍ ശക്കൂര്‍ മാസ്റ്റര്‍  തുടങ്ങിയവര്‍  ആശംസകള്‍ നേര്‍ന്നു .ഹെഡ്മാസ്റ്റര്‍  പി .പി സ്കറിയ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി വി. കെ മുഹമ്മദലി  നന്ദിയും പറഞ്ഞു . 


                   കൂടുതല്‍ ഫോടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Friday, June 8, 2012

നൂറ്റിപ്പതിമൂന്നാം വാര്‍ഷികത്തിന്‍റെ നിറവില്‍ പ്രവേശനോല്‍സവം




        പുത്തനുടുപ്പും ബാഗും കുടയുമായെത്തിയ  കൂട്ടുകാര്‍ക്കെല്ലാം ഏറെ ഹൃദ്യമായി ഈ വര്‍ഷത്തെ പ്രവേശനോല്‍സവം .സ്കൂളിന്‍റെ നൂറ്റിപ്പതിമൂന്നാം വാര്‍ഷികത്തിന്റെ  പ്രതീകമായി പ്രവേശനകവടത്തില്‍ത്തന്നെ നൂറ്റിപ്പതിമ്മൂന്ന് ത്രിവര്‍ണ്ണ ഹൈഡ്രജന്‍ ബലൂണുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു .കുട്ടികള്‍ക്ക് കൌതുകവും ആവേശവും ഉണര്‍ത്തുന്ന ഒരു ദ്രിശ്യവിരുന്നായിരുന്നു ഇത് .സ്കൂള്‍ പരിസരവും ക്ലാസ്സ്മുറികളും തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. വഡാഫോണ്‍ കോമഡി ടീം  അവതരിപ്പിച്ച മിമിക്രിയും ഗാനങ്ങളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച കലാവിരുന്നായി .
            പ്രവേശനോത്സവത്തിന്‍റെ ഔപചാരിക ഉദ്ഘാടനം  വാര്‍ഡ് മെമ്പര്‍ സുഹ്റ ആശിക് നിര്‍വഹിച്ചു .ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ് വനജ മുഖ്യപ്രഭാഷണം നടത്തി.പി ടി എ പ്രസിഡന്‍റ് സമദ്‌ വട്ടോളിയ്ടെ  അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ പി ടി എ പ്രസിഡന്‍റ് കെ സുധാകരന്‍,മുന്‍ ഹെഡ്‌മാസ്റ്റര്‍ ഗോപാലന്‍മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്‌മാസ്റ്റര്‍ പി പി സ്കറിയ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി വി കെ മുഹമദലി നന്ദിയും പറഞ്ഞു. 
                  

Thursday, April 12, 2012

സ്കൂള്‍ വാര്‍ഷികവും ഇംഗ്ലീഷ് ഫെസ്റ്റും

                       സ്കൂള്‍ വാര്‍ഷികവും ഇംഗ്ലീഷ് ഫെസ്റ്റും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തികച്ചും നവ്യാനുഭവമായി .സ്കൂള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലീഷ് ഫെസ്റ്റ് അരങ്ങേറുന്നത് .ഇംഗ്ലീഷ് ഫെസ്റ്റില്‍ ഏറ്റവും ശ്രദ്ധേയമായത് കുട്ടികള്‍ അവതരിപ്പിച്ച സ്കിറ്റുകള്‍ ആയിരുന്നു .വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനയും പുതിയ പഠനരീതിയുടെ മേന്മയും അറീക്കുന്നതയിരുന്നു ഓരോ സ്കിറ്റും . കഥ,കവിത ,ലേഘനം തുടങ്ങിയ രചനാ മത്സരങ്ങളും പദ്യം ചൊല്ലല്‍,പ്രസംഗം ,കഥപറയല്‍ തുടങ്ങിയ സ്റ്റെജിനങ്ങളും ഫെസ്റ്റില്‍ ഉള്‍പെടുത്തിയിരുന്നു .                                                                             
                            വാര്‍ഷികത്തില്‍ സബ്ജില്ലാതലത്തില്‍ വിജയിച്ചതുള്‍പ്പെടെ വിവിധ പരിപാടികള്‍ അവതരിക്കപ്പെട്ടു . എന്‍ പി ഭാസ്കരന്‍ അയനിക്കാടിന്റെ  മാജിക്കും പാവകളിയും കുട്ടികള്‍ക്ക് ഏറെ ഹൃദ്യമായി. 

                            

Thursday, February 16, 2012

സബ്ജില്ലാ സംസ്കൃത സ്കോളര്‍ഷിപ് നേടിയവര്‍

ഗായത്രി  എം എസ്  7D
ഭാഗ്യലക്ഷ്മി
ആരതി .കെ 6F
അഭിന്‍ ചന്ദ്രന്‍ 5E

അളക സാരംഗി 7B
റാഷിത ബാനു  5E
                                                               

Tuesday, February 7, 2012

ആദരാഞ്ജലികള്‍


                                        സാഗരഗര്‍ജ്ജനം നിലച്ചപ്പോള്‍  


      

Sunday, January 22, 2012

ആദരാഞ്ജലികള്‍

അര്ഫ കരിം 
  അകാലത്തില്‍ പൊലിഞ്ഞുപോയ ഈ കൌമാര  കമ്പ്യുടര്‍  പ്രതിഭക്ക്  ആദരാഞ്ജലികള്‍     

Monday, January 9, 2012

ജെ.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ്.



  സ്കൂള്‍ യുണിറ്റ്‌ ജെ.ആര്‍.സി കേഡറ്റ്കള്‍ക്കുവേണ്ടി ഏകദിന പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്‍റെ  ഉല്‍ഘാടനം ജില്ലാ കണ്‍വീനര്‍ രാജേന്ദ്രകുമാര്‍ സര്‍ നിര്‍വഹിച്ചു..ഹെഡ്മാസ്റ്റര്‍  പി.പി.സ്കറിയ അധ്യക്ഷം വഹിച്ചു. ടി.പി.അബൂബക്കര്‍,ഒ,പി.കോയ,ഷാഹിദ്‌,എം.ടി.സലിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.യുണിറ്റ് കണ്‍വീനര്‍ ശക്കുര്‍ സര്‍ സ്വാഗതവും ഹന്ന മറിയം നന്ദിയും പറഞ്ഞു ’ജെ.ആര്‍.സി എന്ത്? എന്തിന്‌?’’ എന്ന വിഷയത്തെ അധികരിച്ച് ശ്രീമതി അജിത ടീച്ചര്‍ ക്ലാസ്സെടുത്തു.''അടുക്കളയിലെ രസതന്ത്രം''എന്ന വിഷയത്തെ ആസ്പദമാക്കി പുഷ്പരാജന്‍.വി,മൊയ്തീന്‍ മാസ്റ്റര്‍.യു  എന്നിവര്‍ ചേര്‍ന്ന് പഠനര്‍ഹാവും രസകരവുമായ ക്ലാസ് നയിച്ചു . തുടര്‍ന്ന് വേലായുധന്‍ മാസ്റ്റര്‍ കാക്കൂര്‍ ''ആടാം പാടാം''എന്ന സെഷന്‍ കൈകാര്യം ചെയ്തു .കുട്ടികള്‍ക്ക് ഏറെ അനുഭവം പകര്‍ന്നുനല്‍കിയ ക്യാമ്പ് വകുന്നേരം അഞ്ചുമണിക്ക് അവസാനിച്ചു . 
ശ്രീമതി അജിത ടീച്ചര്‍ ക്ലാസ് എടുക്കുന്നു 
കൂടുതല്‍ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Sunday, January 1, 2012

നവവത്സരാശംസകള്‍

എല്ലാവര്‍ക്കും ഹൃദ്യമായ നവവത്സരാശംസകള്‍ 

01-06-2021